Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസ്​-ചൈന വ്യാപാര...

യു.എസ്​-ചൈന വ്യാപാര യുദ്ധം: ചർച്ചക്ക്​ മുമ്പ്​ വിമർശനവുമായി ട്രംപ്​

text_fields
bookmark_border
യു.എസ്​-ചൈന വ്യാപാര യുദ്ധം: ചർച്ചക്ക്​ മുമ്പ്​ വിമർശനവുമായി ട്രംപ്​
cancel

ന്യൂയോർക്ക്​: യു.എസ്​-ചൈന വ്യാപാര യുദ്ധം ശാശ്വതമായി പരിഹരിക്കാൻ ഇരു രാജ്യങ്ങളുടെ പ്രതിനിധികളും തമ്മിൽ ചർച് ച തുടങ്ങുന്നതിന്​ തൊട്ട്​ മുമ്പ്​ വിമർശനവുമായി അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. വ്യാപാര യുദ്ധം അവസാനിപ്പിക്കാനായി മുന്നോട്ട്​വെച്ച നിർദേശങ്ങൾ ചൈന പാലിക്കുന്നില്ലെന്നാണ്​ ട്രംപിൻെറ വിമർശനം. ട്വിറ്ററിലൂടെയാണ്​ ​അമേരിക്കൻ പ്രസിഡൻറ്​ വിമർശനവുമായി രംഗത്തെത്തിയത്​.

അമേരിക്കയുടെ കാർഷിക ഉൽപന്നങ്ങൾ വാങ്ങാമെന്ന്​ ചൈന സമ്മതിച്ചിരുന്നു. എന്നാൽ, ഇതുവരെ അതിനുള്ള നടപടികളൊന്നും ആരംഭിച്ചിട്ടില്ല. ഇതാണ്​ ചൈനയുടെ പ്രശ്​നം. അവർ യു.എസ്​ സമ്പദ്​വ്യവസ്ഥയെ പരിഗണിക്കുന്നില്ല. ചൈനീസ്​ സമ്പദ്​വ്യവസ്ഥക്ക്​ അനുകൂലമായി കരാറുകളെ മാറ്റാനാണ്​ അവരുടെ ശ്രമമെന്നും ട്രംപ്​ ട്വീറ്റു ചെയ്​തു.

അതേസമയം, യു.എസ്​-ചൈന വ്യാപാര യുദ്ധം തീർക്കാനുള്ള ചർച്ചകൾക്ക്​ ഷാങ്​ഹായിൽ തുടക്കമായി. ഇതാദ്യമായാണ്​ ഇത്തരം ചർച്ചക്ക്​ ഷാങ്​ഹായി വേദിയാകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinausaTradewarDonald Trump
News Summary - Donald Trump tears into China-World news
Next Story