പാകിസ്താനുള്ള സൈനിക സഹായം യു.എസ് നിർത്തലാക്കി
text_fieldsവാഷിങ്ടൺ: കഴിഞ്ഞ 15 വർഷങ്ങൾക്കിടെ 3300 കോടി ഡോളർ (2,10,665 കോടി രൂപ) സഹായമായി പാകിസ്താന് നൽകിയത് വിഡ്ഢിത്തമായിരുന്നുവെന്നും ഇനി നൽകില്ലെന്നും യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്.
‘അഫ്ഗാനിസ്താനിൽ നാം വേട്ടയാടുന്ന തീവ്രവാദികൾക്ക് സുരക്ഷിത താവളമൊരുക്കുകയാണ് പാകിസ്താൻ. വൻതുക ഒാരോ വർഷവും അവർക്ക് നൽകിക്കൊണ്ടിരിക്കുന്നു. അവർ സഹായിക്കേണ്ടതായിരുന്നു. പക്ഷേ, നുണകളും വഞ്ചനയും മാത്രമാണ് പകരം നൽകിയത്. നമ്മുടെ നേതാക്കളെ അവർ വിഡ്ഢികളാക്കുകയായിരുന്നുവെന്നും ട്രംപ് ട്വിറ്റർ സന്ദേശത്തിൽ കുറ്റപ്പെടുത്തി. തീവ്രവാദ സംഘടനകളെ പിടികൂടുന്നതിൽ പരാജയപ്പെെട്ടന്ന് ആരോപിച്ച് 25.5 കോടി ഡോളർ സഹായം തടഞ്ഞുവെച്ചതിെൻറ പശ്ചാത്തലത്തിലാണ് ട്രംപിെൻറ പ്രതികരണം.
2016ൽ 110 കോടി ഡോളർ പാകിസ്താന് യു.എസ് സഹായം പ്രഖ്യാപിച്ചിരുന്നു. ഇനിമേലിൽ പാകിസ്താന് സഹായം നൽകില്ലെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
The United States has foolishly given Pakistan more than 33 billion dollars in aid over the last 15 years, and they have given us nothing but lies & deceit, thinking of our leaders as fools. They give safe haven to the terrorists we hunt in Afghanistan, with little help. No more!
— Donald J. Trump (@realDonaldTrump) January 1, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.