Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഐഫോണിലെ ഹോം ബട്ടൺ...

ഐഫോണിലെ ഹോം ബട്ടൺ നീക്കിയതിനെതിരെ ട്രംപ്​

text_fields
bookmark_border
ഐഫോണിലെ ഹോം ബട്ടൺ നീക്കിയതിനെതിരെ ട്രംപ്​
cancel

ന്യൂയോർക്​: ഐഫോണിലെ ഹോം ബട്ടൺ നീക്കംചെയ്‌തതിനെതിരെ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്. 2017 മുതലാണ് ഐഫോൺ മോഡ ലുകളിലെ ഹോം ബട്ടൺ ആപ്പിൾ നീക്കംചെയ്‌തത്. ഈ മാറ്റം ചില ഉപഭോക്താക്കളെ അസ്വസ്ഥരാക്കിയിരുന്നു. ഫോൺ അൺലോക്ക്​ ചെയ് യാനും ഹോം സ്‌ക്രീനിലേക്കു മടങ്ങാനും ഒരു ബട്ടൺ ഞെക്കുന്നതിനു പകരം മുകളിലേക്ക് സ്വൈപ്​ ചെയ്യാൻ അവർ നിർബന്ധിതരായി.

സർക്കാർ നൽകിയ ഐഫോൺ ഉപയോഗിക്കുന്ന ട്രംപ് ഇക്കാര്യം സൂചിപ്പിച്ച്​ ആപ്പിൾ ചീഫ് എക്‌സിക്യൂട്ടിവ് ടിം കുക്കിന് ട്വിറ്ററിൽ ​സന്ദേശവുമയച്ചിട്ടുണ്ട്​. “ടിം അറിയാൻ, ഐഫോണിൽ സ്വൈപ്പിനേക്കാൾ മികച്ചതാണ് ബട്ടൺ’’ എന്നായിരുന്നു ട്വീറ്റ്. ട്രംപി​​െൻറ അഭിപ്രായത്തിന്​ ആപ്പിൾ പ്രതികരണം അറിയിച്ചിട്ടില്ല.

2017ൽ ഐഫോൺ എക്സിലൂടെയാണ് ആപ്പിൾ ഹോം ബട്ടണുകളില്ലാതെ ഐഫോണുകൾ വിൽക്കാൻ തുടങ്ങിയത്. അതേസമയം, ഹോം ബട്ടൺ നിലനിർത്തിയ ഐഫോൺ 8 എന്ന ഒരു മോഡൽ ഇപ്പോഴും ലഭ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:i phoneworld newsDonald Trump
News Summary - Donald Trump wants the iPhone home button back
Next Story