അഫ്ഗാനിൽ സൈനികരുടെ എണ്ണം കൂട്ടുമെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: അഫ്ഗാനിസ്താനിൽ സൈനിക വിന്യാസം വ്യാപിപ്പിക്കുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. അഫ്ഗാനിൽ സൈനികസാന്നിധ്യം കുറക്കാനായുള്ള മുൻ യു.എസ് പ്രസിഡൻറ് ബറാക് ഒബാമയുടെ നയമാണ് ട്രംപ് തിരുത്തിയത്. അഫ്ഗാനിലെ സൈനിക വിന്യാസം തീർത്തും അനാവശ്യെമന്നായിരുന്നു നേരത്തെ ട്രംപിെൻറ വിലയിരുത്തൽ. അതിനാൽ അധികാരേമറ്റാൽ അഫ്ഗാനിലെ സൈനികവിന്യാസം അവസാനിപ്പിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ദ്രുതഗതിയിലുള്ള സൈനിക പിന്മാറ്റം അഫ്ഗാനിൽ വലിയ ശൂന്യത സൃഷ്ടിക്കും. െഎ.എസ് അൽഖാഇദ തുടങ്ങിയ ഭീകരർ അവിടെ സജീവമാകും. ഇറാഖിൽ 2011ൽ നമ്മൾ പിന്മാറിയതു തെറ്റാണെന്നു പിന്നീട് തെളിഞ്ഞു. ഇറാഖ് െഎ.എസ് ഭീകരർ കീഴടക്കി. ഈ തെറ്റ് അഫ്ഗാനിസ്താനിൽ ആവർത്തിക്കരുതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.
എത്രത്തോളം സൈനികരെ പുതുതായി വിന്യസിക്കുമെന്നും എന്തായിരിക്കും അവരുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയില്ല. 4000ത്തോളം സൈനികരെ പുതുതായി അഫ്ഗാനിലേക്കയക്കാനാണ് യു.എസ് ഉദ്ദേശിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ‘അഫ്ഗാൻ നയത്തിൽ യു.എസിനു കൂടുതൽ വ്യക്തത കൈവന്നിരിക്കുന്നു. സെപ്റ്റംബർ 11 ഭീകരാക്രമണം ആസൂത്രണം ചെയ്തത് അഫ്ഗാനിസ്താനാണ്. ഭീകരർക്ക് എല്ലാവിധ സഹായങ്ങളും നൽകുന്ന സർക്കാറായിരുന്നു അന്ന് അവിടെയുണ്ടായിരുന്നത്. ഇപ്പോഴും അഫ്ഗാനിലും അതിർത്തി മേഖലകളിലും വലിയ തോതിലുള്ള സുരക്ഷഭീഷണിയാണു നേരിടുന്നതെ’ന്നും ട്രംപ് പറഞ്ഞു. 2001 മുതലാണ് അഫ്ഗാനിൽ തീവ്രവാദ സംഘങ്ങൾക്കെതിരായ പോരാട്ടത്തിനായി സൈനികരെ വിന്യസിച്ചത്. അഫ്ഗാനിസ്താന് അവരുടേതായ ഒരു രാജ്യം കെട്ടിപ്പടുക്കേണ്ടതായിട്ടുണ്ട്. അവരുമായി സഹകരിക്കാൻ തയാറാണ്. എന്നാൽ ഇത് ബ്ലാങ്ക് ചെക്കായി കരുതേണ്ടതില്ല. അതിനാൽ അവരിൽനിന്ന് തിരിച്ചും പ്രതീക്ഷിക്കുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു. ട്രംപിെൻറ തീരുമാനത്തെ അഫ്ഗാൻ സ്വാഗതം ചെയ്തു.
അതിനിടെ, തീരുമാനവുമായി മുന്നോട്ടുപോകാനാണ് ലക്ഷ്യെമങ്കിൽ അഫ്ഗാൻ യു.എസ് സൈനികരുടെ ശ്മശാനമായി മാറുമെന്ന് താലിബാൻ മുന്നറിയിപ്പു നൽകി. പുതുമയൊന്നുമില്ലാത്ത ട്രംപിെൻറ സൈനികവിന്യാസം ലക്ഷ്യം കാണില്ലെന്നും താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് വ്യക്തമാക്കി. ജോർജ് ബുഷിനെ പോലെ ൃധിക്കാരിയാണ് ട്രംപെന്ന് മുതിർന്ന താലിബാൻ കമാൻഡർ എ.എഫ്.പി വാർത്തഏജൻസിയോടു പറഞ്ഞു. 2001 മുതൽ അഫ്ഗാനിസ്താനിൽ യു.എസ് സൈനികരുണ്ട്. അന്നു തുടങ്ങിയ ദൗത്യത്തിനിടെ 2200 യു.എസ് സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. 25000യിരത്തിനും 30,000യിരത്തിനുമിടെ സിവിലിയന്മാരും കൊല്ലപ്പെട്ടു. ഇൗ വർഷം മാത്രം 1662 സിവിലിയന്മാർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് യു.എൻ സംഘത്തിെൻറ റിപ്പോർട്ട്. ഒരു ലക്ഷത്തിനടുത്ത് സൈനികരുണ്ടായിരുന്നത് ഇപ്പോൾ ഘട്ടം ഘട്ടമായി 8400 ആയി കുറച്ചിട്ടുണ്ട്.
തീവ്രവാദികള്‍ക്ക് താവളമൊരുക്കുന്നത്
പാകിസ്താൻ അവസാനിപ്പിക്കണം
വാഷിങ്ടൺ: പാകിസ്താനെ രൂക്ഷമായി വിമർശിച്ചും ഇന്ത്യയെ പുകഴ്ത്തിയും അമേരിക്കന്‍ പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ്. തീവ്രവാദികള്‍ക്ക് താവളമൊരുക്കുക എന്നത് പാകിസ്താെൻറ നയമാണ്. യു.എസ് കരിമ്പട്ടികയില്‍പ്പെടുത്തിയ ഇരുപതോളം തീവ്രവാദിസംഘടനകള്‍ പാകിസ്താനില്‍ സജീവമായി നിലകൊള്ളുന്നു. അമേരിക്കൻ പൗരന്മാർക്ക് ഭീഷണിയായ തീവ്രവാദി സംഘടനകള്‍ക്ക് പാകിസ്താന് അഭയം നല്‍കിയിട്ടുണ്ട്. ഇതവസാനിപ്പിക്കണം. തീവ്രവാദത്തിനെതിരായ
പോരാട്ടത്തില്‍ തങ്ങളുടെ പ്രതിബദ്ധത പാകിസ്താന് ബോധ്യപ്പെടുത്തേണ്ട സന്ദര്‍ഭമാണിതെന്നും ട്രംപ് പറഞ്ഞു.
കോടിക്കണക്കിന് ഡോളറാണ് അഫ്ഗാനിസ്താെൻറ പുനര്‍നിർമാണത്തിനായി ഇന്ത്യ ചെലവിടുന്നതെന്നും ട്രംപ് പറഞ്ഞു.അഫ്ഗാനു വേണ്ടിയുള്ള ഇന്ത്യയുടെ സംഭാവനകളെ അഭിനന്ദിക്കുന്നു. പുതിയൊരു അഫ്ഗാൻ കെട്ടിപ്പടുക്കുന്നതില്‍ ഇന്ത്യക്ക് വലിയ സംഭാവനകള്‍ നല്കാന് സാധിക്കും.
അഫ്ഗാനിൽ സമാധാനവും സ്ഥിരതയും കൊണ്ടുവരാൻ ഇന്ത്യക്ക് കഴിയും. പ്രത്യേകിച്ച് സാമ്പത്തിക മേഖലയിൽ. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ അമേരിക്കയുടെ ഒരു പ്രധാന സുരക്ഷ, സാമ്പത്തിക പങ്കാളിയാണെന്നും ട്രംപ് വ്യക്തമാക്കി. അഫ്ഗാനിസ്താനിലെ അമേരിക്കന്‍ നയത്തെ പിന്തുണച്ചാല്‍ പാകിസ്താന് അത് നേട്ടമായിരിക്കും. മറിച്ചാണെങ്കില്‍ അവര്‍ക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.