ഒടുവിൽ ട്രംപും ‘വഴങ്ങി’; വാശിയുപേക്ഷിച്ച് മാസ്ക് ധരിച്ചു
text_fieldsവാഷിങ്ടൺ: അമേരിക്കയിൽ കോവിഡ് നാശം വിതക്കുന്ന പശ്ചാത്തലത്തിൽ, മാസ്ക് ധരിക്കില്ലെന്ന വാശിയുപേക്ഷിച്ച് പ്രസിഡൻറ് ഡൊണൾഡ് ട്രംപും. ആദ്യമായി മാസ്ക് ധരിച്ച് ട്രംപ് പൊതുസ്ഥലത്ത് എത്തിയ വാർത്ത ഏറെ പ്രാധാന്യത്തോടെയാണ് അമേരിക്കൻ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചത്. മാസ്ക് ധരിച്ച് ട്രംപ് പൊതുജനത്തിന് മാതൃകയായെന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.
വാൾട്ടർ റീഡ് സൈനിക ആശുപത്രിയിൽ മുറിവേറ്റ സൈനികരെ സന്ദർശിക്കുന്നതിനാണ് ട്രംപ് മാസ്ക് ധരിച്ച് പോയത്.
‘മാസ്ക് ധരിക്കുന്നതിന് താൻ എതിരല്ല, എന്നാൽ അതിന് സമയവും സന്ദർഭവുമുണ്ടെന്ന് കരുതുന്നു’ -വൈറ്റ് ഹൗസിൽനിന്ന് പുറത്തിറങ്ങിയശേഷം അദ്ദേഹം പ്രതികരിച്ചു.
വാൾട്ടർ റീഡ് ആശുപത്രി സന്ദർശിക്കുേമ്പാൾ മാസ്ക് ധരിക്കുമെന്ന് വെള്ളിയാഴ്ച അദ്ദേഹം അറിയിച്ചിരുന്നു.
കോവിഡിനെ പ്രതിരോധിക്കാൻ ഏറ്റവും ഫലപ്രദമായ ആയുധം മാസ്ക് ധരിക്കൽ ആണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടും, അമേരിക്കയിൽ അനുദിനം രോഗബാധിതരുടെ എണ്ണം കൂടി വന്നിട്ടും, താൻ മാസ്ക് ധരിക്കുകയില്ലെന്ന പിടിവാശിയിലായിരുന്നു ട്രംപ്. സന്തത സഹചാരികൾ പല തവണ ‘അപേക്ഷിച്ചിട്ടും’ ട്രംപ് തീരുമാനം മാറ്റാൻ തയാറായിരുന്നുമില്ല.
മാർച്ചിെൻറ തുടക്കത്തിൽ തന്നെ താൻ മാസ്ക് ധരിക്കുകയില്ലെന്ന നിലപാട് ട്രംപ് എടുത്തിരുന്നു. ജനങ്ങളോട് മാസ്ക് ധരിക്കാൻ ആഹ്വാനം ചെയ്തിരുന്നെങ്കിലും സ്വയം അതിന് തയാറാകാതിരുന്ന ട്രംപിെൻറ നിലപാട് പ്രതിഷേധത്തിന് ഇടയായിരുന്നു. അതേസമയം, അതിനെ അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.