കുടിയേറ്റവിരുദ്ധ നയം: ട്രംപിന് വീണ്ടും തിരിച്ചടി
text_fieldsവാഷിങ്ടൺ: സ്വന്തം നാടുകളിൽ ആൾക്കൂട്ട ആക്രമണത്തിനും ഗാർഹികപീഡനത്തിനും ഇരയായ വർക്ക് രാജ്യത്ത് അഭയംതേടാനാവില്ലെന്ന കുടിയേറ്റനയത്തിലെ വ്യവസ്ഥ യു.എസിലെ ഫെ ഡറൽ കോടതി റദ്ദാക്കി. അഭയാർഥികളുടെ അപേക്ഷ പരിഗണിക്കുന്നതിന് നിശ്ചയിച്ച വ്യവസ്ഥ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിന് അപര്യാപ്തമാണെന്ന് ജില്ല കോടതി ജഡ്ജി എമ്മൻ സുള്ളിവൻ പറഞ്ഞു. അഭയാർഥി നയം ജനപ്രതിനിധിസഭയെ മറികടന്നാണുണ്ടാക്കിയെതന്നും ജഡ്ജി ചൂണ്ടിക്കാട്ടി. ‘‘വ്യവസ്ഥകൾ തീരുമാനിക്കുന്നത് യു.എസ് കോൺഗ്രസാണ്, ഭരണകൂടമല്ല’’ -വിധിന്യായത്തിൽ പറയുന്നു.
യു.എസ് കോൺഗ്രസിനെ മറികടന്ന് കുടിയേറ്റ നയങ്ങൾ കടുപ്പിക്കാനുള്ള യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ശ്രമങ്ങൾക്ക് തിരിച്ചടിയാണ് ഫെഡറൽ കോടതി വിധി. വിധി കോടതികളിൽ കൂടുതൽ കുടിയേറ്റ കേസുകൾ ഫയൽ ചെയ്യുന്നതിന് സഹായകമാവുെമന്നായിരുന്നു വൈറ്റ് ഹൗസിെൻറ പ്രതികരണം.
യു.എസ്-മെക്സികോ അതിർത്തി അനധികൃതമായി കടക്കുന്നവർക്ക് അഭയം നൽകുന്നത് നിരോധിക്കാനുള്ള ട്രംപ് ഭരണകൂടത്തിെൻറ ശ്രമം കഴിഞ്ഞദിവസം സാൻഫ്രാൻസിസ്കോയിലെ ഫെഡറൽ കോടതി റദ്ദാക്കിയിരുന്നു.
കുടിയേറ്റനയത്തിലെ കോടതി ഇടപെടലുകൾ രാജ്യത്തിെൻറ പരമാധികാരം തകർക്കുന്നതിലേക്ക് നയിക്കുമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.