ട്രംപ് ഭരണകൂടത്തിെൻറ നൂറു ദിവസങ്ങൾ
text_fieldsവാഷിങ്ടൺ: ബ്രെക്സിറ്റിനു ശേഷം ലോകരാജ്യങ്ങളെ ഞെട്ടിച്ച ഒന്നാണ് അമേരിക്കൻ തെരഞ്ഞെടുപ്പിലെ ഡോണൾഡ് ട്രംപിെൻറ വിജയം. അമേരിക്കൻ തെരഞ്ഞെടുപ്പിന് അഞ്ചുമാസം മുമ്പായിരുന്നു യൂറോപ്യൻ യൂനിയനിൽനിന്ന് വിടുതലിനായുള്ള ബ്രിട്ടെൻറ ഹിതപരിശോധന. ലോകം വലതുപക്ഷത്തേക്ക ്ചായുന്നതിെൻറ പ്രധാന സൂചനകളായി എപ്പോഴും താരതമ്യം ചെയ്യുന്നതും ഇൗ രണ്ടു വിഷയങ്ങളാണ്.അമേരിക്കയെ സുരക്ഷിതമാക്കുമെന്നും അതിർത്തികൾ തിരിച്ചുപിടിക്കുമെന്നും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്നും പ്രഖ്യാപിച്ച് അധികാരത്തിലേറിയ ട്രംപ് ഭരണകൂടം 100 ദിവസം പിന്നിട്ടിരിക്കുന്നു.
പ്രസിഡൻറായി അധികാരമേറ്റെടുത്ത് തെൻറ തെരഞ്ഞെടുപ്പു പ്രഖ്യാപനങ്ങളിലെ വിവാദ തീരുമാനങ്ങൾ ഒന്നൊന്നായി നടപ്പാക്കാനുള്ള ത്വരയായിരുന്നു ട്രംപിന്. മുസ്ലിം രാജ്യങ്ങളിലുള്ളവർക്ക് യു.എസിലേക്ക് വിലക്കേർപ്പെടുത്തിക്കൊണ്ടായിരുന്നു ആദ്യപ്രഹരം ട്രംപ് ലോകത്തിനു സമ്മാനിച്ചത്. എന്നാൽ, അമേരിക്കൻ കോടതിവിധിയിൽ ആ സ്വപ്നങ്ങൾ പൊലിഞ്ഞു. വീണ്ടും പരിഷ്കരിച്ച ഉത്തരവുമായി എത്തിയെങ്കിലും രക്ഷയുണ്ടായില്ല.
ഒബാമ കെയർ ആരോഗ്യ പദ്ധതി റദ്ദാക്കാനായി അടുത്ത നീക്കം. തെരഞ്ഞെടുപ്പു പ്രചാരണ കാലംതൊേട്ട ട്രംപ് കണ്ണുവെച്ച പദ്ധതിയായിരുന്നു ലക്ഷങ്ങൾക്ക് സഹായകമായ ഒബാമ കെയർ. ജനപ്രതിനിധി സഭയിൽ നടന്ന വോെട്ടടുപ്പിൽ സ്വന്തം പാർട്ടിക്കാർ തന്നെ കാലുവാരിയതോടെ ആ മോഹവും മുളയിലേ നുള്ളിക്കളയാനായിരുന്നു വിധി. അടുത്ത നീക്കം അനധികൃത കുടിയേറ്റക്കാരെ തടയാൻ മെക്സികോ അതിർത്തിയിൽ വന്മതിൽ പണിയാനായിരുന്നു. മതിൽ പണിയുന്നതിെൻറ മുഴുവൻ ചെലവും മെക്സികോ നൽകണമെന്നും ട്രംപ് വാശിപിടിച്ചു. എന്നാൽ, ആ അധികാരഗർവിനു മുന്നിൽ മെക്സിക്കൻ ഭരണാധികാരി മുട്ടുമടക്കിയില്ല. ഒാരോന്നും തനിക്കുതന്നെ തിരിച്ചടിയായി മാറുന്നത് കണ്ടറിഞ്ഞിട്ടാണോ എന്തോ കഴിഞ്ഞയാഴ്ച നാഫ്ത കരാർ റദ്ദാക്കുമെന്ന തീരുമാനം ട്രംപ് മയപ്പെടുത്തി. എന്നാൽ, അമേരിക്ക പിന്നിട്ടത് ചരിത്രപരമായ നൂറുദിനങ്ങളാണെന്ന വാചാടോപത്തിന് മാത്രം മാറ്റമുണ്ടായില്ല.
ട്രംപിെൻറ വിദേശനയങ്ങൾ ഇപ്പോഴും പ്രവചനാതീതമാണ്. പലപ്പോഴും സംയമനത്തിെൻറ പാത സ്വീകരിച്ച ഒബാമ ഭരണകൂടത്തിൽനിന്ന് വ്യത്യസ്തമായി ട്രംപ് സിറിയയിലും അഫ്ഗാനിലും നടത്തിയ സൈനിക നീക്കങ്ങൾ ലോകം കണ്ടുകഴിഞ്ഞു. അടുത്തത് ഉത്തര കൊറിയയാണ്. എന്നാൽ, ഭീഷണിപ്പെടുത്തിയതുകൊണ്ടൊന്നും ഉത്തര കൊറിയയെ മിൈസൽ-ആണവ പരീക്ഷണങ്ങളിൽനിന്ന് പിന്തിരിപ്പിക്കാൻ കഴിയില്ലെന്നു വന്നപ്പോൾ യു.എസ് സ്വരമൽപം മയപ്പെടുത്തി.
ഉത്തര കൊറിയയുമായി ഉടലെടുത്ത സംഘർഷം സമാധാനപരമായി പരിഹരിക്കാൻ ആഗ്രഹമുണ്ടെന്നു ട്രംപ് പറഞ്ഞു. എന്നാൽ, വലിയ വലിയ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പു നൽകാനും മറന്നില്ല. റഷ്യയുമായി നല്ലബന്ധം പുലർത്തുമെന്നാണ് തുടക്കത്തിലേ പറഞ്ഞിരുന്നത്. സിറിയയിലെ ആക്രമണേത്താടെ ആ ബന്ധം മുമ്പത്തേതിനെക്കാൾ രൂക്ഷമായി. ചുരുക്കിപ്പറഞ്ഞാൽ ഇൗ നൂറുദിനങ്ങൾ ട്രംപ് ഭരണകൂടത്തിെൻറ കൃത്യമായ വിലയിരുത്തലാണ്. അങ്ങനെ നോക്കിയാൽ അത് പരാജയമാണെന്ന് പറയേണ്ടിവരും. പ്രസിഡൻറ് പദവി ട്രംപിനെ മാറ്റിയെടുത്തുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
വ്യാപാരം, പരിസ്ഥിതി എന്നീ വിഷയങ്ങളിൽ മുൻഗാമികളെക്കാൾ കൂടുതൽ കടുത്ത നിലപാടുകളാണ് ട്രംപ് സ്വീകരിച്ചത്. പ്രസിഡൻറിെൻറ സവിശേഷ അധികാരമുപയോഗിച്ച് അമേരിക്കയെ തന്നെ മാറ്റിമറിക്കാൻ കഴിയുമെന്ന് അദ്ദേഹം സ്വപ്നം കണ്ടു. കേവലമൊരു പകൽക്കിനാവ് മാത്രമായിരുന്നു അതെന്ന് ഇപ്പോൾ അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടാവണം.
(കടപ്പാട്: ഇൻഡിപെൻഡൻറ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.