ട്രംപിെൻറ മുൻ തെരഞ്ഞെടുപ്പ് പ്രചാരണതലവന് അഴിമതി കേസിൽ ജയിൽശിക്ഷ
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മുൻ തെരഞ്ഞെടുപ്പ് പ്രചാരണതലവൻ പോൾ മാനാഫോർട്ടിന് 47 മാ സം ജയിൽ ശിക്ഷ. അഴിമതി, ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ശിക്ഷ. യു.എസ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപ്പെ ടലിനെ സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വരാനിരിക്കെയാണ് പോളിന് ജയിൽശിക്ഷ ലഭിച്ചിരിക്കുന്നത്.
ഉക്രൈനിൽ നിന്ന് കൺസൾട്ടിങ്ങിെൻറ ഭാഗമായി ലഭിച്ച വൻ തുകയുടെ വിവരം മറച്ചുവെച്ചതിനാണ് മാനഫോർട്ടിനെതിരെ കേസ് നില നിൽക്കുന്നത്. വാഷിങ്ടണിൽ അടുത്ത ആഴ്ച പോൾ മാനാഫോർട്ടിനെതിരായ മറ്റൊരു കേസിൽ കൂടി വിധി വരുന്നുണ്ട്. പരമാവധി 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കേസാണിത്.
ഉക്രൈനിൽ നിന്ന് ലഭിച്ച ഏകദേശം 55 മില്യൺ ഡോളർ വിദേശരാജ്യങ്ങളിലെ അക്കൗണ്ടുകളിൽ മാനാഫോർട്ട് അനധികൃതമായി സൂക്ഷിച്ചിട്ടുണ്ടെന്ന പ്രോസിക്യൂഷൻ കേസിലാണ് അദ്ദേഹത്തിന് 47 മാസം തടവ് ശിക്ഷ ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.