യാത്രവിലക്ക് നിയമം കടുപ്പമാക്കാൻ ട്രംപ്
text_fieldsവാഷിങ്ടൺ: ആറ് മുസ്ലിം രാജ്യക്കാർക്ക് ഏർപ്പെടുത്തിയ യാത്രവിലക്ക് കടുപ്പമാക്കാൻ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഒരുങ്ങുന്നു. കഴിഞ്ഞ ജൂണിൽ കൊണ്ടുവന്ന നിയമത്തിെൻറ കാലാവധി ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് നിയമം പരിഷ്കരിക്കുന്നത്.
വിലക്ക് കൂടുതൽ രാജ്യങ്ങൾക്ക് ബാധകമാക്കിയും വ്യവസ്ഥകൾ ശക്തമാക്കിയും നിയമത്തിെൻറ പരിഷ്കരിച്ച പതിപ്പ് തയാറാക്കാൻ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് പ്രസിഡൻറിന് ശിപാർശ നൽകി. യു.എസ് ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകാൻ വിസമ്മതിക്കുന്നവർക്കും മതിയായ സുരക്ഷ നടപടികൾ സ്വീകരിക്കാത്തവർക്കും വിലക്ക് ദോഷകരമായി ബാധിക്കുെമന്നാണ് ഒൗദ്യോഗിക വിശദീകരണം.
എന്നാൽ, ഏതൊക്കെ, എത്ര രാജ്യങ്ങൾക്ക് നിയന്ത്രണങ്ങൾ ബാധകമാകുമെന്നതിനെ കുറിച്ച് വിവരങ്ങൾ കൈമാറാൻ സർക്കാർ വൃത്തങ്ങൾ തയാറായിട്ടില്ല.
പുതിയ നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൻ അടക്കം മുതിർന്ന ഉദ്യോഗസ്ഥരുമായി ട്രംപ് ചർച്ച നടത്തി. ഉടമയുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കാതെ പാസ്പോർട്ട് നൽകുന്ന രാജ്യങ്ങൾക്ക് വിലക്ക് ബാധകമായേക്കുമെന്നാണ് സൂചന.ഇറാൻ, ലിബിയ, സോമാലിയ, സുഡാൻ, സിറിയ, യമൻ എന്നീ രാജ്യക്കാർക്കാണ് ട്രംപ് സർക്കാർ കഴിഞ്ഞ ജൂണിൽ നിയന്ത്രണമേർപ്പെടുത്തിയത്. നിയമത്തിെൻറ ഭരണഘടന സാധുത സംബന്ധിച്ച് അടുത്തമാസം സുപ്രീംകോടതി വാദം കേൾക്കാനിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.