പ്രതിഷേധത്തിനിടെ ഡോണൾഡ് ട്രംപ് ബ്രിട്ടനിൽ
text_fieldsലണ്ടൻ: ത്രിദിന സന്ദർശനത്തിനായി(സ്റ്റേറ്റ് വിസിറ്റ്) യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ഭാര്യ മെലാനിയയും ബ്രിട്ടനിലെത്തി. ലണ്ടൻ വിമാനത്താവളത്തിൽ വിദേശകാര്യ സെക്രട്ടറി െജറമി ഹണ്ട് ട്രംപിനെ സ്വീകരിച്ചു. തന്നെ ഫാഷിസ്റ്റെന്നും ഭിന്നിപ്പിച്ചുഭരിക്കുന്നയാളെന്നും വിളിച്ച ലണ്ടൻ മേയർ സാദിഖ് ഖാനെ കണക്കിന് ശകാരിച്ചാണ് ട്രംപ് ലണ്ടനിൽ കാലുകുത്തിയത്. സാദിഖ് ഒന്നിനും കൊള്ളാത്തയാളും അരാജകവാദിയുമാണെന്നാണ് ട്രംപ് ട്വിറ്ററിൽ കുറിച്ചത്. ലണ്ടൻ മേയർ എന്ന നിലയിൽ വൻ പരാജയമാണ് സാദിഖ് ഖാനെന്നും കുറ്റപ്പെടുത്തി. അദ്ദേഹം ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് തന്നിലല്ല, ലണ്ടനിൽ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളിലാണെന്നും ഉപദേശിച്ചു.
എലിസബത്ത് രാജ്ഞിയുമായും രാജകുടുംബാംഗങ്ങളുമായി ട്രംപ് കൂടിക്കാഴ്ച നടത്തും. വൈകീട്ട് രാജ്ഞിയുടെ ഔദ്യോഗിക വിരുന്നിലും പങ്കെടുക്കും. പ്രതിപക്ഷനേതാവ് ജെറമി കോർബിനും പ്രതിനിധി സഭ സ്പീക്കർ ജോൺ ബെർകോയും ലിബറൽ ഡെമോക്രാറ്റ് നേതാവ് വിൻസ് കേബിലും വിരുന്ന് ബഹിഷ്കരിക്കും.
ജൂൺ ഏഴിന് സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി തെരേസ മേയുമായും ട്രംപ് ചർച്ച നടത്തും. ആഗോള താപനവും ചൈനീസ് ടെക് ഭീമൻ വാവെയ്യുമായുള്ള തർക്കങ്ങളും ചർച്ചാവിഷയമാകും. യു.കെയിലെ 5ജി നെറ്റ്വർക്കിെൻറ ചില ഭാഗങ്ങൾ നിർമിക്കാൻ വാവെയ്യുമായി ഉണ്ടാക്കിയ കരാര്‍ അവസാനിപ്പിക്കാന്‍ ചില കൺസർവേറ്റിവ് പാർട്ടി നേതാക്കള്‍ ശ്രമം നടത്തിയിരുന്നു. ഇതും ചർച്ചാവിഷയമായേക്കും.
തെരേസ മേയ് നേതൃസ്ഥാനത്തുനിന്നു പടിയിറങ്ങുന്ന ആഴ്ചതന്നെയുള്ള ട്രംപിെൻറ ബ്രിട്ടീഷ് സന്ദർശനം രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതാണെന്നാണ് വിലയിരുത്തൽ. ഇരു രാജ്യങ്ങളും തമ്മില്‍ ശക്തമായി മുന്നോട്ടുപോകുന്നതിന് ട്രംപിെൻറ സന്ദർശനം കൂടുതല്‍ സഹായകരമാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. അതിനിടെ, ട്രംപിെൻറ സന്ദർശനത്തിനെതിരെ ലണ്ടൻ, മാഞ്ചസ്റ്റർ ബെൽഫാസ്റ്റ്, ബിർമിങ്ഹാം നഗരങ്ങളിൽ പ്രതിഷേധങ്ങൾ അരങ്ങേറി. ട്രംപിെൻറ രൂപത്തിലുള്ള കൂറ്റൻ ബലൂണുമായാണ് പ്രതിഷേധപ്രകടനം നടത്തിയത്.
2018ലും ട്രംപിെൻറ സന്ദർശനത്തിനെതിരെ ഈ രീതിയിൽ പ്രതിഷേധം നടന്നിരുന്നു. മധ്യലണ്ടനിെല വിൻഫീൽഡ് ഹൗസിൽ യു.എസ് അംബാസഡർമാരുടെ വസതിയിലാണ് ട്രംപ് താമസിക്കുക. മുൻ പ്രസിഡൻറുമാരായ ജോർജ് ബുഷും ബറാക് ഒബാമയുമാണ് ഇതിനുമുമ്പ് ബ്രിട്ടനിലേക്ക് ദേശീയ സന്ദർശനം നടത്തിയത്. ബ്രിട്ടീഷ് രാജ്ഞിയുടെ ക്ഷണാർഥം നടക്കുന്നതാണ് ദേശീയ സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.