കശ്മീരിലേക്ക് യാത്ര അരുത്, ഇന്ത്യ സന്ദർശിക്കുേമ്പാൾ അതിജാഗ്രത വേണം-അമേരിക്ക
text_fieldsവാഷിങ്ടൺ: കിഴക്കൻ ലഡാക്കും ലെയുെമാഴികെയുള്ള കശ്മീരിെൻറ മറ്റു ഭാഗങ്ങളിലേക്ക് പോകരുതെന്ന് അമേരിക്ക. അമേരിക്ക സഞ്ചാരികൾക്കായി പുറത്തിറക്കിയ പുതിയ യാത്രാ സഹായിയിലാണ് നിർദേശം. ഏറ്റുമുട്ടൽ രൂക്ഷമായതിനാൽ ഇന്ത്യ- പാക് അതിർത്തിയിയുടെ 10 മൈൽ ചുറ്റളവിൽ സഞ്ചരിക്കരുതെന്നും അമേരിക്കക്കാർക്കായി പുറത്തിറക്കിയ സഞ്ചാര ഗൈഡിൽ മുന്നറിയിപ്പ് നൽകുന്നു.
മറ്റ് രാജ്യങ്ങൾ സന്ദർശിക്കുന്നവർക്കുള്ള മുന്നറിയിപ്പ് ഗൈഡാണ് യു.എസ് പുറത്തിറക്കിയത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള യാത്രയെ നാലു തരത്തിലാണ് ഗൈഡിൽ വിഭജിച്ചിരിക്കുന്നത്. ലെവൽ ഒന്നിലുള്ള രാജ്യങ്ങളിൽ സഞ്ചരിക്കുന്നവർ സാധാരണ യാത്രക്കുള്ള മുൻകരുതലുകൾ സ്വീകരിക്കണം. ലെവൽ രണ്ടിലുള്ള രാജ്യങ്ങളിലെ യത്രയിൽ അതി ജാഗ്രത സൂക്ഷിക്കണം. മൂന്നാം ലെവലിൽ ഉൾപ്പെട്ട രാജ്യങ്ങളിലേക്ക് യാത്രവേണോ എന്നത് പുനർ വിചിന്തനം നടത്തണം. നാലാം ലെവലിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുത് എന്നുമാണ് യു.എസ് ഗൈഡിൽ നൽകിയ ഉപദേശം.
യാത്ര ചെയ്യുേമ്പാൾ അതി ജാഗ്രത സൂക്ഷിക്കേണ്ട രണ്ടാം ലെവൽ രാജ്യങ്ങളിലാണ് ഇന്ത്യ ഉൾപ്പെടുന്നത്. യാത്ര ആവശ്യമുണ്ടോ എന്ന് വീണ്ടും വിചാരം നടത്തേണ്ട മൂന്നാം ലെവലിലാണ് പാകിസ്താൻ. യാത്ര ഒഴിവാക്കേണ്ട രാജ്യങ്ങളുടെ പട്ടികയിലാണ് അഫ്ഗാനിസ്താനെ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അമേരിക്കൻ പൗരൻമാരുടെ സുരക്ഷക്കായാണ് ഇത്തരത്തിൽ ഗൈഡ് ഇറക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
അക്രമങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും നടക്കുന്ന രാജ്യങ്ങളാണ് രണ്ടാം ലെവലിലുള്ളത്. ഇന്ത്യയിൽ ബലാത്സംഗക്കുറ്റങ്ങൾ വർധിച്ചു വരികയാണ്. വിനോദ സഞ്ചാരികൾക്കെതിരെയുള്ള ലൈംഗികാതിക്രമവും കൂടുന്നതായാണ് റിപ്പോർട്ട്. മധ്യ- കിഴക്കൻ ഇന്ത്യയിൽ പ്രത്യേകിച്ച് ഗ്രാമ പ്രദേശങ്ങളിൽ തീവ്രവാദികളും സായുധ സംഘങ്ങളും സജീവമാണെന്നും ഗൈഡിൽ പരാമർശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.