ന്യൂയോർക്കിൽ നൂറോളം മൃതദേഹങ്ങൾ ട്രക്കുകളിൽ കൂട്ടിയിട്ട നിലയിൽ
text_fieldsന്യൂയോർക്ക്: നഗരത്തിലെ ശ്മശാനത്തിന് സമീപം നിർത്തിയിട്ട ട്രക്കുകളിൽ ഡസൻ കണക്കിന് മൃതദേഹങ്ങൾ കണ്ടെത്തി. ഇത ുവഴിപോയ യാത്രക്കാരൻ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് അധികൃതരെ വിവരമറിയിച്ചപ്പോഴാണ് സംഭവം പുറംലോകമറ ിഞ്ഞത്.
ശീതീകരണിപോലുമില്ലാത്ത ട്രക്കുകളിൽ ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ. ഇവ ഇതിനുള്ളിൽ സൂക്ഷിച്ചിട്ട് എത്ര ദിവസമായി എന്നത് വ്യക്തമല്ല. കോവിഡ് 19 ബാധിതരുടെ മൃതദേഹങ്ങളാണോ ഇതെന്ന കാര്യവും അധികൃതർ പുറത്തുവിട്ടിട്ടില്ല. സുരക്ഷാകവചങ്ങളണിഞ്ഞ തൊഴിലാളികളെത്തി മൃതദേഹങ്ങൾ ശീതീകരിച്ച വാഹനത്തിലേക്ക് മാറ്റി.
50 ഓളം മൃതദേഹങ്ങൾ സൂക്ഷിക്കാൻ ശ്മശാനം അധികൃതർ നാല് ട്രക്കുകൾ വാടകയ്‌ക്കെടുത്തതായി യുഎസ് പൊലീസ് പറഞ്ഞു. എന്നാൽ, നൂറോളം മൃതദേഹങ്ങളാണ് വാഹനങ്ങളിലുണ്ടായിരുന്നതെന്ന് എ.ബി.സി ന്യൂസ് റിപ്പോർട്ട് ചെയ്തു. അതേസമയം, കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ സംസ്രിക്കാൻ ആഴ്ചകളോളം സമയമെടുക്കുന്നതായി ശ്മശാനം അധികൃതർ അറിയിച്ചു.
10.64 ലക്ഷം പേർക്ക് കോവിഡ് സ്ഥിരീകരിച്ച അമേരിക്കയിൽ ഇതുവരെ 61,680 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ന്യൂയോർക്കാണ് ലോകത്ത് എറ്റവും കൂടുതൽ രോഗബാധിതരുള്ള നഗരം. 3,06,158 പേർക്കാണ് ഇവിടെ രോഗം ബാധിച്ചത്. 23,474 ആളുകൾ മരിച്ചു. ഇവിടെയുള്ള ശ്മശാനങ്ങൾ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.