ഉത്തര കൊറിയയെ സഹായിച്ച കമ്പനികൾക്ക് യു.എൻ വിലക്ക്
text_fieldsന്യൂയോർക്: ഉപരോധം മറികടക്കാൻ ഉത്തര കൊറിയയെ സഹായിച്ചെന്ന് ആരോപിച്ച് രാജ്യാന്തര തലത്തിൽ 21 കമ്പനികൾ, 27 കപ്പലുകൾ, ഒരു വ്യവസായി എന്നിവർക്ക് യു.എൻ ഉപരോധമേർപ്പെടുത്തി. ദക്ഷിണ കൊറിയയുടെ മധ്യസ്ഥതയിൽ ഉത്തര കൊറിയയും യു.എസും തമ്മിൽ മഞ്ഞുരുക്കത്തിന് ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ നീക്കം. ഇരു കൊറിയകളുടെയും ഉച്ചകോടി ഏപ്രിൽ 27ന് നടക്കുമെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. യു.എസുമായി മേയ് ആദ്യവാരത്തിലാകും ചർച്ചയെന്നും വാർത്ത വന്നു.
ഇതിനിടെയാണ്, യു.എസ് നിർദേശപ്രകാരം യു.എൻ നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തതും ഉത്തര കൊറിയക്കെതിരായ നിലപാട് കടുപ്പിക്കുന്നതും. ഉപരോധം കൂടുതൽ തീവ്രമാക്കി സമ്മർദതന്ത്രം തുടരുമെന്ന് യു.എസ് നേരത്തെ ആവർത്തിച്ചിരുന്നു.
21 ഷിപ്പിങ്, വ്യാപാര കമ്പനികൾക്കെതിരെ വിലക്കിെൻറ ഭാഗമായി ആസ്തികൾ മരവിപ്പിക്കും. ഇവയിലേറെയും ഉത്തര െകാറിയ ആസ്ഥാനമായി പ്രവർത്തിക്കുന്നവയാണ്. മൂന്നെണ്ണം ഹോേങ്കാങ്ങിലും രണ്ടെണ്ണം ചൈനയിലും ആസ്ഥാനമുള്ളവയും. സിംഗപ്പൂർ, സമോവ, മാർഷൽ ദ്വീപുകൾ, പാനമ എന്നിവിടങ്ങളിൽ നിന്നുള്ളവയുമുണ്ട്. റഷ്യയിലുള്ള ഉത്തര കൊറിയൻ വ്യാപാരി സാങ് യുങ് യുവാനാണ് വിലക്ക് നേരിടുന്ന വ്യവസായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.