എൽ ചാപോ ഗുസ്മാൻ കുറ്റക്കാരനെന്ന് യു.എസ് കോടതി
text_fieldsന്യൂയോർക്: മെക്സിക്കൻ ലഹരിമാഫിയ തലവൻ എൽ ചാപോ ഗുസ്മാനെ ന്യൂയോർക് ഫെഡറൽ കേ ാടതി കുറ്റക്കാരനായി പ്രഖ്യാപിച്ചു. പണം തിരിമറി, നിയമവിരുദ്ധമായി തോക്ക് കൈവശംവെക്കൽ, കൊക്കെയ്ൻ-ഹെറോയിൻ വിതരണം എന്നിവയുൾപ്പെടെ 10ഒാളം കുറ്റങ്ങളാണ് കോടതി ഗുസ്മാനെതിരെ ചുമത്തിയത്.
ഗുസ്മാന് ജീവപര്യന്തം തടവ് നൽകണമെന്നാണ് പ്രോസിക്യൂട്ടർമാരുടെ വാദം. നിലവിൽ മയക്കുമരുന്നു കടത്തുകേസിൽ ശിക്ഷയനുഭവിക്കുകയാണ് ഇയാൾ. തുരങ്കമുണ്ടാക്കി മെക്സിക്കൻ ജയിലിൽനിന്ന് രക്ഷപ്പെട്ട ഗുസ്മാനെ അഞ്ചുമാസത്തിനു ശേഷം 2016 ജനുവരിയിൽ പൊലീസ് പിടികൂടി. 2017ൽ യു.എസിലേക്ക് നാടുകടത്തുകയായിരുന്നു. യു.എസിൽ ഏറ്റവും കൂടുതൽ മയക്കുമരുന്ന് വിതരണം ചെയ്യുന്നത് ഗുസ്മാെൻറ സംഘമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.