എച്ച്.1ബി വിസ കാലാവധി ദീർഘിപ്പിക്കാത്തത് തെറ്റായ നടപടിയെന്ന് യു.എസ് വ്യവസായ മേഖല
text_fieldsവാഷിങ്ടൺ: എച്ച്.1ബി വിസയുടെ കാലാവധി ദീർഘിപ്പിക്കാത്തത് തെറ്റായ നടപടിയാണെന്ന് യു.എസ് വ്യവസായ സംഘടന. 70,000 ഇന്ത്യക്കാരെ തിരിച്ചയക്കാൻ ട്രംപ് ഭരണകൂടം നീക്കം നടത്തുന്നുവെന്ന വാർത്തകൾക്കിടെയാണ് യു.എസ് ചേംബർ ഒാഫ് കോമേഴ്സിെൻറ പ്രസ്താവന.
അമേരിക്കയിൽ സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിന് അപേക്ഷിച്ചവർക്ക് എച്ച്.1ബി വിസ ദീർഘിപ്പിച്ച നൽകില്ലെന്നത് തെറ്റായ നയമാണ്. ഇത് അമേരിക്കൻ വ്യവസായത്തെയും സമ്പദ്വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്നും അമേരിക്കൻ ചേംബർ ഒാഫ് കോമേഴ്സ് വക്താവ് വ്യക്തമാക്കി.
അമേരിക്കയിൽ ഗ്രീൻകാർഡിന് അപേക്ഷ നൽകിയവർക്ക് എച്ച്.1ബി വിസ ദീർഘിപ്പിച്ച് നൽകില്ലെന്ന തീരുമാനം യു.എസ് ഭരണകൂടം എടുക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഏകദേശം 70,000 ഇന്ത്യക്കാരെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും വാർത്തകളുണ്ടായിരുന്നു ഇതിന് പിന്നാലെയാണ് വിഷയത്തിൽ ആശങ്കയുമായി അമേരിക്കൻ വ്യവസായികളും രംഗത്തെത്തുന്നത്.
എച്ച്.1ബി വിസ ഉപയോഗിച്ചാണ് ഇന്ത്യക്കാർ അമേരിക്കൻ കമ്പനികളിൽ ജോലി ചെയ്യുന്നത്. വിദഗ്ധ മേഖലകളിൽ തൊഴിലെടുക്കാൻ ആവശ്യത്തിന് സ്വദേശികളെ കിട്ടാത്ത കാരണം പല അമേരിക്കൻ കമ്പനികളും ഇത്തരം മേഖലയിൽ ഇന്ത്യക്കാരെയാണ് ഉപയോഗിക്കുന്നത്. എന്നാൽ, അമേരിക്കക്ക് പ്രാധാന്യം നൽകുകയെന്ന ട്രംപിെൻറ നയം പുറത്ത് വന്നതോടെ പ്രശ്നം വഷളാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.