വോട്ടിങ് ക്രമേക്കട്; അന്വേഷണത്തിന് ചീഫ് പ്രോസിക്യൂട്ടറുടെ ഉത്തരവ്
text_fieldsകറാക്കസ്: വെനിസ്വേലയിൽ മദൂറോ സർക്കാർ നടത്തിയ തെരഞ്ഞെടുപ്പിനെതിരായ വ്യാപക പ്രതിഷേധത്തിെൻറ പശ്ചാത്തലത്തിൽ വോട്ടിങ്ങിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവ്. ചീഫ് പ്രോസിക്യൂട്ടറും പ്രസിഡൻറ് നികളസ് മദൂറോയുടെ കടുത്ത വിമർശകയുമായ ലൂയിസ് ഒർേട്ടഗയാണ് ഉത്തരവിട്ടത്.
വോട്ടിങ്ങിൽ കൃത്രിമത്വം നടന്നതായി വോട്ടിങ് സംവിധാനം ഒരുക്കിയ ബ്രിട്ടീഷ് കമ്പനിയായ സ്മാർട്മാറ്റിക് വാർത്ത പുറത്തുവിട്ട് ഏതാനും മണിക്കൂറുകൾക്കകമാണ് ഇത്. ആരോപണങ്ങൾ മദൂറോ നിഷേധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടത്തിയ നാഷനൽ ഇലക്ട്രോറൽ കൗൺസിലിലെ അഞ്ചിൽ നാല് അംഗങ്ങൾക്കെതിരെ അന്വേഷണം നടത്താൻ രണ്ട് പ്രോസിക്യൂട്ടർമാരെ നിയോഗിച്ചതായി ഒർേട്ടഗ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.