കാലിഫോർണിയ വിറപ്പിച്ച കൊലയാളി നാലുപതിറ്റാണ്ടിനു ശേഷം അറസ്റ്റിൽ
text_fieldsസക്രമെേൻറാ: കാലിഫോർണിയയിൽ ഒരു നാടിനെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ സീരിയൽ കില്ലർ നാലുപതിറ്റാണ്ടിനുശേഷം പൊലീസ് വലയിലായി. മുൻ പൊലീസ് ഒാഫിസർ ജോസഫ് ജെയിംസ് ഡി ആഞ്ചലോയെയാണ്(72) പൊലീസ് അറസ്റ്റ് ചെയ്തത്. 1970കളിലും 80കളിലും കാലിഫോർണിയയിലെ എട്ട് പ്രദേശങ്ങളിലായി നടന്ന 12 കൊലപാതകങ്ങളുടെയും 50ഒാളം ബലാത്സംഗങ്ങളുടെയും നിരവധി കവർച്ചകളുടെയും പിന്നിൽ പ്രവർത്തിച്ച ആക്രമിയെ തേടി പൊലീസ് നടത്തിയ അന്വേഷണത്തിനാണ് ഡി ആഞ്ചലോവിെൻറ അറസ്റ്റോടെ പരിസമാപ്തിയായത്.
ഏതാനും ദിവസങ്ങളായി അന്വേഷണ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു ഡി ആഞ്ചലോ. ഡി.എൻ.എ പരിശോധനയിൽ കുറ്റകൃത്യവുമായി ഇയാൾക്കുള്ള ബന്ധം തിരിച്ചറിഞ്ഞ പൊലീസ് ചൊവ്വാഴ്ച ഇയാളുടെ വീട്ടിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ‘ഗോൾഡൻ സ്റ്റേറ്റ് കില്ലർ’, ‘ഇൗസ്റ്റ് ഏരിയ റേപ്പിസ്റ്റ്’ തുടങ്ങി നിരവധി അപരനാമങ്ങളും ഇയാൾക്കുണ്ടായിരുന്നു. എട്ട് കൊലപാതകക്കേസുകളാണ് നിലവിൽ ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
കാലിഫോർണിയയിൽ പൊലീസ് ഉദ്യോഗസ്ഥനായും കുറ്റവാളിയായും ഇരട്ടജീവിതമായിരുന്നു ഡി ആഞ്ചലോ നയിച്ചിരുന്നത്. രാത്രിസമയങ്ങളിൽ ജനാലക്കരികെ പതുങ്ങിനിന്ന് 13 നും 41നും ഇടയിൽ പ്രായമുള്ളവരെ പേടിപ്പിക്കുന്നത് ഇയാളുടെ രീതിയായിരുന്നു. 1973 മുതൽ 1976വരെ നേവിയിൽ പൊലീസ് ഒാഫിസറായി സാൻ ജാക്വിലിൻ വാലിയിൽ ജോലി ചെയ്യുമ്പോഴും മറ്റൊരിടത്ത് ഇയാൾ കവർച്ചക്കാരനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.