യു.എസ് ഉപരോധം മറികടക്കാൻ ഇറാനും ഇ.യുവും ൈക കോർക്കുന്നു
text_fieldsന്യൂയോർക്: യു.എസ് ഉപരോധം മറികടന്ന് ഇറാനുമായി വ്യാപാരം നടത്താൻ പുതിയ മാർഗങ്ങളുമായി യൂറോപ്യൻ യൂനിയൻ. ഇറാനുമായുള്ള ആറു രാഷ്ട്ര ആണവ കരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറിയ യു.എസ് ഉപരോധം ശക്തമാക്കിയിരുന്നു. ഇതോടെ, ഇറാനും മറ്റു രാജ്യങ്ങളുമായുള്ള വ്യാപാര ഇടപാടുകൾ ഏറെ ദുഷ്കരമായിരുന്നു. ഇതിന് പരിഹാരം കാണാനാണ് യൂറോപ്യൻ യൂനിയെൻറ നേതൃത്വത്തിൽ പുതിയ മാർഗം കാണുന്നത്.
ആറു രാഷ്ട്ര ആണവ കരാറിലെ മറ്റു രാഷ്ട്രങ്ങൾ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, റഷ്യ, ചൈന എന്നിവയായിരുന്നു. യു.എസ് ഏകപക്ഷീയമായി പിൻവാങ്ങിയപ്പോഴും മറ്റു രാഷ്ട്രങ്ങൾ കരാറിൽ ഉറച്ചുനിന്നിരുന്നു. എന്നാൽ, ട്രംപ് ഭരണകൂടം ഇറാനുമേലുള്ള ഉപരോധം ശക്തമാക്കിയതോടെ ഇൗ രാജ്യങ്ങൾക്ക് ഇറാനുമായി വ്യാപാരം നടത്തുക ദുഷ്കരമായി.ഇതിന് പരിഹാരം കാണാൻ യൂറോപ്യൻ യൂനിയെൻറ നേതൃത്വത്തിൽ ശ്രമം നടന്നുവരുകയായിരുന്നു. ഇതാണ് ഫലപ്രാപ്തിയിലേക്ക് നീങ്ങുന്നത്.
ന്യൂയോർക്കിൽ നടക്കുന്ന യു.എൻ പൊതുസഭ സമ്മേളനത്തിനെത്തിയ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, റഷ്യ, ചൈന, ഇറാൻ വിദേശകാര്യ മന്ത്രിമാരുമായി യൂറോപ്യൻ യൂനിയൻ വിദേശ നയ മേധാവി ഫെഡെറിക മോഗറീനി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംവിധാനം നിലവിൽവന്നതായി മോഗറീനി പ്രഖ്യാപിച്ചത്.
യൂറോപ്യൻ യൂനിയനും റഷ്യയും ചൈനയും സംയുക്ത പ്രസ്താവനയിലാണ് ഇത് പ്രഖ്യാപിച്ചത്. പുതിയ സംവിധാനപ്രകാരം ഇറാനുമായി വ്യാപാരം നടത്താൻ ആഗ്രഹിക്കുന്നവർക്ക് അത് നിയമപരമായും സുഗമമായും ചെയ്യുന്നതിനുള്ള സഹായങ്ങൾ നൽകുമെന്നും സാഹചര്യം ഒരുക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
യൂറോപ്യൻ യൂനിയൻ നിയമപ്രകാരം യൂറോപ്യൻ കമ്പനികൾക്ക് ഇറാനുമായി വ്യാപാരം നടത്തുന്നതിനും ലോകത്തിെൻറ മറ്റു ഭാഗത്തുള്ള കമ്പനികൾക്ക് അതിനുള്ള സാഹചര്യം ഒരുക്കുന്നതിനും പുതിയ സംവിധാനം ഉപകാരപ്രദമാവുമെന്നും പ്രസ്താവന കൂട്ടിച്ചേർത്തു. ആണവ കരാറിനോടുള്ള പ്രതിബദ്ധത നിലനിർത്തുന്നതായും പ്രസ്താവനയിൽ അറിയിച്ചു.
ഇറാനും പാശ്ചാത്യൻ ശക്തികളുമായി വ്യാഴവട്ടക്കാലമായി നിലനിന്നിരുന്ന സംഘർഷത്തിന് വിരാമമിട്ട് ഒബാമ ഭരണകൂടത്തിെൻറ നേതൃത്വത്തിൽ 2015 ജൂലൈയിലാണ് ജോയൻറ് കോംപ്രഹൻസിവ് പ്ലാൻ ഒാഫ് ആക്ഷൻ എന്ന പേരിൽ ഇറാനും ആറു രാഷ്ട്രങ്ങളുമായി ആണവ കരാർ ഒപ്പുവെച്ചത്. ഇതിെൻറ ഭാഗമായി യു.എസിെൻറ നേതൃത്വത്തിൽ ഏർപ്പെടുത്തിയ ഉപരോധത്തിൽ കാര്യമായ ഇളവുകളും പ്രഖ്യാപിച്ചിരുന്നു. ഇൗ വർഷം മേയിലാണ് കരാറിൽനിന്ന് പിൻവാങ്ങുന്നതായി ട്രംപ് പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.