ട്രംപിെൻറ പ്രചാരണസഹായി പോൾ മാനഫോർട്ടിന് ജയിൽ മോചനം
text_fieldsവാഷിങ്ടൺ: കോവിഡ് പടരുന്ന സാഹചര്യത്തിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ തെരഞ്ഞെടുപ്പ് പ്രചാരകനായിരുന്ന പോൾ മാനഫോർട്ടിനെ ജയിലിൽ നിന്ന് മോചിപ്പിച്ചു. തടവുശിക്ഷ വീട്ടിൽ തുടരും.
യു.എസിൽ 2818 തടവുകാർക്കും 262ജയിൽ ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മാനഫോർട്ടിനെ പാർപ്പിച്ചിരുന്ന ജയിലിൽ ആർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് മാനഫോർട്ടിനെ വീട്ടിേലക്ക് മാറ്റണമെന്ന അഭിഭാഷകെൻറ ആവശ്യം പരിഗണിച്ചാണ് ജയിലിൽ നിന്ന് മോചിപ്പിച്ചത്.
2016 ജൂൺ മുതൽ ആഗസ്ത് വരെ ട്രംപിെൻറ പ്രചാരണ ചെയർമാൻ ആയിരുന്നു മാനഫോർട്. ബാങ്ക് തിരിമറി, നികുതിവെട്ടിപ്പ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് 2019ൽ യു.എസ് കോടതി ഏഴരവർഷം തടവിനു ശിക്ഷിച്ചത്. ഒരു വർഷത്തെ ശിക്ഷ പൂർത്തിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.