പ്രസിഡൻറ് തെരഞ്ഞെടുപ്പ്: ഫേസ്ബുക്കിെൻറ പിന്തുണ ഹിലരിക്കായിരുന്നുവെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: 2016ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഫേസ്ബുക്കിെൻറ പിന്തുണ ഹിലരി ക്ലിൻറനായിരുന്നുവെന്ന ആരോപണവുമായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. തെരഞ്ഞെടുപ്പിൽ തന്നെക്കാൾ കൂടുതൽ പണം ഹിലരി ചെലവഴിച്ചെന്നും ട്രംപ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ട്രംപിെൻറ ആരോപണം.
റഷ്യയിലെ ഹാക്കർമാർ സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്കും ട്വിറ്ററും 2016ലെ അമേരിക്കയിലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതിനായി ഉപയോഗിച്ചു എന്ന ആരോപണങ്ങൾ നില നിൽക്കേയാണ് പുതിയ പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തിയത്.
അമേരിക്കൻ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെ കുറിച്ച് നീതിന്യായ വകുപ്പ് നിലവിൽ അന്വേഷണം നടത്തുന്നുണ്ട്. നീതിന്യായ വകുപ്പിലെ ഉദ്യോഗസ്ഥനായ റോബർട്ട് മുള്ളറിനാണ് അന്വേഷണ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.