മെലാനിയ ട്രംപിന് വസ്ത്രമൊരുക്കാൻ സോഫി തെല്ലറ്റ് തയാറല്ല
text_fieldsന്യൂയോർക്: അമേരിക്കയുടെ അടുത്ത പ്രഥമ വനിത മെലാനിയ ട്രംപിന് വസ്ത്രമൊരുക്കില്ലെന്ന് പ്രശസ്ത ഫ്രഞ്ച് ഫാഷൻ ഡിസൈനർ. റിപ്പബളിക്കൻ പ്രഡിഡൻറ് ഡൊണൾഡ് ട്രംപിനെ എതിർക്കുന്ന ഡിസൈനർ സോഫി തെല്ലറ്റാണ് മെലാനിയക്ക് വസ്ത്രം ഡിസൈൻ ചെയ്യില്ലെന്ന് വ്യക്തമാക്കിയത്.
വ്യക്തി സ്വാതന്ത്ര്യത്തെയും ജീവിത ശൈലികളോടും ബഹുമാനം പുലർത്തുന്ന താൻ അടുത്ത പ്രഥമ വനിതക്കു വേണ്ടി വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുകയോ അവരുമായി സഹകരിക്കുകയോ ചെയ്യില്ലെന്ന് തെല്ലറ്റ് തുറന്ന കത്തിലൂടെ വ്യക്തമാക്കി.
വംശീയ വിദ്വേഷം, കുടിയേറ്റ വിരുദ്ധത, ലിംഗ വിവേചനം തുടങ്ങി തങ്ങളുടെ സംസ്കാരത്തിന് വിരുദ്ധമായ കാര്യങ്ങളാണ് ട്രംപ് തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ ഉയർത്തികൊണ്ടുവന്നത്. അത്തരമൊരു രാഷ്ട്രീയത്തിൽ പങ്കുചേരുന്നത് ബുദ്ധിപരമല്ലെന്നറിയാം. കുടുംബപരമായി നടത്തുന്ന ബിസിനസ് എന്ന നിലയിൽ പണമെന്ന ഘടകത്തെ കണക്കിലെടുക്കുന്നില്ലെന്നും തെല്ലറ്റ് കത്തിലൂടെ വ്യക്തമാക്കുന്നു.
52 കാരിയായ സോഫി തെല്ലറ്റിെൻറ കത്ത് സോഷ്യൽ മീഡയയിൽ വൈറലായി കഴിഞ്ഞു.
15 വർഷത്തിലേറെയായി അമേരിക്കയിൽ കഴിയുന്ന തെല്ലറ്റ് ന്യൂയോർക്ക് ഫാഷൻ വീക്കിലെ സ്ഥിര സാന്നിദ്ധ്യമാണ്.
2009 മുതൽ നിരവധി തവണ മിഷേൽ ഒബാമക്ക് വസ്ത്രങ്ങൾ ഒരുക്കി തെല്ലറ്റ് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.