വിമാനത്തിെൻറ വാതിൽ തുറക്കാൻ ശ്രമം; ദുരന്തം വഴിമാറിയത് തലനാരിഴക്ക്
text_fieldsവാഷിങ്ടൺ: പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിൽ യാത്രക്കാരൻ വാതിൽ തുറക്കാൻ ശ്രമിച്ചത് നാടകീയ സംഭവങ്ങൾക്ക് സാക്ഷിയാക്കി. തക്കസമയത്ത് മറ്റു യാത്രക്കാർ യുവാവിനെ തടഞ്ഞതിനാൽ വൻദുരന്തം തലനാരിഴക്ക് വഴിമാറി. അമേരിക്കയിലെ സീറ്റിലിൽനിന്ന് ചൈനയിലേക്ക് പറന്ന ഡൽറ്റ എയർലൈൻസിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. േഫ്ലാറിഡക്കാരനായ ജോസഫ് ഡാനിയേൽ ഹ്യൂഡക്കാണ് വിമാനത്തിെൻറ വാതിൽ തുറക്കാൻ ശ്രമിച്ചത്.
ഫസ്റ്റ് ക്ലാസ് യാത്രക്കാരനായിരുന്ന ഹ്യൂഡക് വിമാനം പറന്നതിനുശേഷം വാതിൽ തുറക്കാൻ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട വിമാനത്തിലെ അറ്റൻഡർ ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും കൈയിലുണ്ടായിരുന്ന കുപ്പികൊണ്ട് അടിച്ചുവീഴ്ത്തി. വാതിൽ തുറക്കാൻ വീണ്ടും ശ്രമിക്കുന്നതിനിെട യാത്രക്കാർ ഒാടിവന്ന് ഹ്യൂഡക്കിനെ കീഴ്പെടുത്തുകയായിരുന്നു. വിമാനം സുരക്ഷിതമായി ചൈനയിെലത്തിയതിനുശേഷം ഹ്യൂഡക്കിനെ പൊലീസ് പിടികൂടി. ഇയാളെ പിന്നീട് എഫ്.ബി.െഎക്ക് കൈമാറി ചോദ്യംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.