ട്രംപുമായി ഭിന്നത; എഫ്.ബി.െഎ ഉപഡയറക്ടർ രാജിവെച്ചു
text_fieldsവാഷിങ്ടൺ: എഫ്.ബി.െഎ ഉപ ഡയറക്ടർ ആൻഡ്ര്യൂ മക്കാബെ (49) രാജിവെച്ചു. മാർച്ചിൽ വിരമിക്കാനിരിക്കെയാണ് മക്കാബെയുടെ രാജിപ്രഖ്യാപനം. യു.എസ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ സംബന്ധിച്ച അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപിൽനിന്നുണ്ടായ സമ്മർദംമൂലമാണ് രാജിയെന്നും റിപ്പോർട്ടുണ്ട്. എന്നാൽ, രാജിയിൽ ട്രംപിന് പങ്കില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാൻഡേഴ്സ് അറിയിച്ചു.
രാഷ്ട്രീയ പക്ഷപാതത്തോടെയാണ് മക്കാബെയുടെ റിപ്പോർട്ടുകളെന്നും ട്രംപ് വിമർശിച്ചിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയിൽ ട്രംപിെൻറ എതിർചേരിയിലാണ് മക്കാബെ. അതിനാൽ, സ്ഥാനമൊഴിയാൻ പാർട്ടിയിൽനിന്നുതന്നെ സമ്മർദമുണ്ടായിരുന്നു. മക്കാബെയെ പുറത്താക്കണമെന്ന് അറ്റോണി ജനറല്‍ ജെഫ് സെഷന്‍സ് സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് എഫ്.ബി.ഐ ഡയറക്ടര്‍ ക്രിസ്റ്റഫർ റേ രാജി ഭീഷണി മുഴക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വിര്ജീനിയയില്നിന്ന് സെനറ്റിലേക്ക് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മക്കാബെയുടെ ഭാര്യ ഡോ. ജില് കാബെ മത്സരിച്ചപ്പോള്‍ സംസ്ഥാനത്തെ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍നിന്നും ഹിലരി ക്ലിൻറണുമായി ബന്ധമുള്ള ഒരു പൊളിറ്റിക്കല്‍ ഫണ്ടിങ് കമ്മിറ്റിയില്നിന്നുമായി 6,75,000 ഡോളര്‍ സംഭാവനയായി ലഭിച്ചിരുന്നു. ഇക്കാര്യം ട്വിറ്ററില്‍ ചൂണ്ടിക്കാട്ടിയ ട്രംപ് ഇരുവരും മുൻ എഫ്.ബി.ഐ ഡയറക്ടര്‍ ജയിംസ് കോമിയുടെ സുഹൃത്തുക്കളാണെന്നും നിഷ്പക്ഷ സമീപനം പുലര്‍ത്താന്‍ കഴിയില്ലെന്നും ആരോപിച്ചിരുന്നു.
വൈറ്റ് ഹൗസിൽ തന്നെ സന്ദര്‍ശിച്ച അവസരത്തില്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ആര്‍ക്കാണ് മക്കാബെ വോട്ട് ചെയ്തതെന്ന് ട്രംപ് പരസ്യമായി ചോദിച്ചിരുന്നു. വോട്ട് ചെയ്തില്ല എന്നായിരുന്നു മക്കാബെയുടെ മറുപടി. ജയിംസ് കോമിയെ പുറത്താക്കിയ അവസരത്തില്‍ മക്കാബെയായിരുന്നു ആക്ടിങ് എഫ്.ബി.ഐ ഡയറക്ടർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.