എഫ്.ബി.െഎയും ഫിസയും പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഇടപെട്ടുവെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: ഫെഡറൽ ബ്യൂറോ ഒാഫ് ഇൻവെസ്റ്റിഗേഷനും (എഫ്.ബി.െഎ), ഫോറിൻ ഇൻറലിജൻറ്സ് സർവൈലൻസ് കോർട്ട് എന്നിവ 2016 ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഇടപെട്ടുെവന്ന് യു.എസ്. പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്.
വെള്ളിയാഴ്ച പുറത്തിറങ്ങിയ നൂൺസ് മെമോ ഇക്കാര്യം വെളിച്ചത്തു െകാണ്ടു വന്നിട്ടുണ്ടെന്നാണ് ട്രംപ് പറയുന്നത്. റിപ്പബ്ലിക്കൾ സ്റ്റാഫ് അംഗങ്ങളുെട പ്രതിനിധി ഡെവിൻ നൂൺസ് തയാറാക്കിയ നാലു പേജ് മെമ്മോറാണ്ടമാണ് നൂൺസ് മെമോ. ട്രംപ് വിരുദ്ധ പ്രവർത്തനങ്ങൾക്ക് എഫ്.ബി.െഎ ഉപയോഗിക്കപ്പെട്ടുെവന്നാണ് നൂൺസ് മെമോയിലെ ആരോപണം.
വാൾ സ്ട്രീറ്റ് ജേണലിനെ ഉദ്ധരിച്ചുകൊണ്ടാണ് ട്രംപ് എഫ്.ബി.െഎയുടെ ഇടപെടലിനെ വിമർശിക്കുന്നത്. ട്വിറ്ററിലൂടെയാണ് ട്രംപിെൻറ വിമർശനം. വെള്ളിയാഴ്ച പുറത്തിറങ്ങിയ നാലു പേജ് മെമ്മോറാണ്ടത്തിൽ 2016 െല പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ എഫ്.ബി.െഎയും എഫ്.െഎ.എസ്.എയും ഇടപെട്ടുെവന്ന് വ്യക്തമാക്കുന്നു.
ക്ലിൻറൺ ക്യാമ്പ് തനിക്കെതിരായ പ്രചരണത്തിന് ഫണ്ട് നൽകിയ വിവരം ഫിസ കോർട്ടിനെ അറിയിക്കുന്നതിൽ എഫ്.ബി.െഎ പരാജയെപ്പട്ടു. എഫ്.ബി.െഎ ട്രംപ് വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ഉപകരണമായി. എഫ്.ബി.െഎ നിഷ്പക്ഷമായിരിക്കണമെന്ന് കരുതുന്ന ജനാധിപത്യ സമൂഹത്തിന് ഇത് അംഗീകരിക്കാനാവാത്തതാണെന്നും വാൾ സ്ട്രീറ്റ് ജേണൽ പറഞ്ഞതായി ട്രംപ് ട്വീറ്റ് ചെയ്തു.
തെരഞ്ഞെടുപ്പിെല റഷ്യൻ ഇടപെടൽ അന്വേഷിക്കുന്നതിനിടെ നിരീക്ഷിക്കാനുള്ള അധികാരം എഫ്.ബി.െഎ ദുരുപയോഗം ചെയ്തുെവന്ന് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. എഫ്.ബി.െഎയുെട അന്വേഷണം അമേരിക്കക്ക് അപമാനമായിരിക്കുകയാെണന്നും ട്രംപ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.