സിഖുകാരനു നേരെ ആക്രമണം: എഫ്.ബി.ഐ അന്വേഷിക്കും
text_fieldsവാഷിങ്ടണ്‍: യു.എസില്‍ സിഖുകാരനുനേരെയുണ്ടായ ആക്രമണത്തിന്‍െറ അന്വേഷണം വിദ്വേഷക്കുറ്റമായി പരിഗണിച്ച് എഫ്.ബി.ഐ ഏറ്റെടുത്തു. ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന കെന്‍റ് പൊലീസുമായി സഹകരിച്ചാണ് അമേരിക്കയിലെ ഉന്നത ഏജന്‍സിയായ എഫ്.ബി.ഐ കേസ് അന്വേഷിക്കുക. വെള്ളിയാഴ്ചയാണ് വാഷിങ്ടണിലെ കെന്‍റില്‍ ഇന്ത്യന്‍ വംശജനായ ദീപ് റായ് ആക്രമിക്കപ്പെട്ടത്. ‘‘ഞങ്ങളുടെ രാജ്യത്തുനിന്ന് പുറത്തുപോകൂ’’ എന്ന് ആക്രോശിച്ച ആക്രമിയുടെ നടപടി വംശീയാക്രമണമാണെന്ന് വ്യക്തമായിരുന്നു. അമേരിക്കയില്‍ വിദ്വേഷക്കുറ്റങ്ങളില്‍ എഫ്.ബി.ഐയാണ് അന്വേഷണം നടത്താറുള്ളത്. ഈ കീഴ്വഴക്കം അനുസരിച്ചാണ് കേസ് ഏറ്റെടുത്തത്. കഴിഞ്ഞയാഴ്ച കാന്‍സസില്‍ ഇന്ത്യക്കാരനായ യുവ എന്‍ജിനീയര്‍ ശ്രീനിവാസ് കുച്ചിബോട്ല കൊല്ലപ്പെട്ട സംഭവവും എഫ്.ബി.ഐയാണ് അന്വേഷിക്കുന്നത്. ഈ കേസില്‍ പ്രതിയായ ആദം പൂരിന്‍ടണ്‍ അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍, സിഖുകാരനുനേരെയുണ്ടായ വെടിവെപ്പ് കേസില്‍ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല.
ഇന്ത്യക്കാര്‍ക്കുനേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ അമേരിക്കന്‍ സര്‍ക്കാര്‍ ശക്തമായി നടപടിയെടുക്കുമെന്ന് അറിയിച്ചതായി അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ നവ്തേജ് സര്‍ന അറിയിച്ചു. സംഭവങ്ങളില്‍ ഇന്ത്യയുടെ ആശങ്ക ബന്ധപ്പെട്ടവരെ നേരിട്ട് അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. സിഖുകാരനു നേരെയുണ്ടായ ആക്രമണത്തെ യു.എസ് കോണ്‍ഗ്രസ് അംഗമായ അമി ബേര അപലപിച്ചു.
ഇന്തോ-അമേരിക്കക്കാരനായ ഇദ്ദേഹം കാന്‍സസ് സംഭവത്തിനുശേഷം രാജ്യത്ത് ഇന്ത്യക്കാര്‍ക്കെതിരായ വിദ്വേഷക്കുറ്റങ്ങള്‍ വര്‍ധിച്ചതായും പറഞ്ഞു. രാജ്യത്ത് മതന്യൂനപക്ഷങ്ങളും കുടിയേറ്റക്കാരും ആക്രമിക്കപ്പെടുമ്പോള്‍ ട്രംപ് ഭരണകൂടം ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ളെന്ന് സിഖ് സംഘടന നേതാവ് രജ്ദീപ് സിങ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.