ട്രംപിന് വീണ്ടും തിരിച്ചടി; രണ്ടാം ഉത്തരവും വിലക്കി ഫെഡറൽ കോടതി
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പുതിയ യാത്രനിരോധന ഉത്തരവും ഫെഡറൽ കോടതി വിലക്കി. മുസ്ലിം ഭൂരിപക്ഷമുള്ള ഏഴു രാജ്യങ്ങളിൽനിന്നുള്ളവരും അഭയാർഥികളും അമേരിക്കയിൽ പ്രവേശിക്കുന്നത് തടയുന്ന വിവാദ ഉത്തരവിൽ മാറ്റംവരുത്തി കൊണ്ടുവന്ന പുതിയ ഉത്തരവാണ് ഹവായിയിലെ ജില്ല ജഡ്ജി ഡെറിക് വാട്സൺ താൽക്കാലികമായി തടഞ്ഞത്. പുതിയ ഉത്തരവിൽ ആറു രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് താൽക്കാലിക യാത്രനിരോധനം ഏർപ്പെടുത്തിയത്. വ്യാഴാഴ്ച വിലക്ക് നിലവിൽവരുന്നതിന് മണിക്കൂറുകൾക്കുമുമ്പാണ് ഭരണകൂടത്തിന് തിരിച്ചടിയായി താൽക്കാലിക സ്േറ്റ. കോടതി പരിധി വിടുന്നതിെൻറ തെളിവാണ് ഫെഡറൽ കോടതി ഉത്തരവെന്നും സുപ്രീംകോടതിയെ സമീപിക്കുമെന്നും ട്രംപ് പ്രതികരിച്ചു. രാജ്യതാൽപര്യം മുൻനിർത്തി അഭയാർഥി പ്രവാഹം തടയാൻ പ്രസിഡൻറിന് അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലിംകൾക്കെതിരായ വിവേചനമാണ് ട്രംപിെൻറ ഉത്തരവിലുള്ളതെന്ന്, ഇതിനെതിരായ ഹരജികളിൽ വിവിധ സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടി. ഇൗ വാദം പരിഗണിച്ചാണ് ഫെഡറൽ കോടതി ഉത്തരവ്. ട്രംപിെൻറ ഉത്തരവിൽ മുസ്ലിം എന്ന് സൂചിപ്പിക്കുന്നില്ലെങ്കിലും നിഷ്പക്ഷമായി പരിശോധിച്ചാൽ, പ്രത്യേക മതത്തിനെതിരാണ് ഉത്തരവെന്നത് വ്യക്തമാണെന്ന് ജഡ്ജി ഡെറിക് വാട്സൺ ചൂണ്ടിക്കാട്ടി. യാത്രവിലക്ക് ദേശീയ സുരക്ഷക്ക് വേണ്ടിയാണെന്ന വാദത്തിന് വ്യക്തമായ തെളിവ് ഹാജരാക്കാനും സർക്കാറിന് കഴിഞ്ഞില്ലെന്നും വിധിന്യായത്തിൽ പറയുന്നു.മേരിലൻഡ്, വാഷിങ്ടൺ, ഹവായ് സംസ്ഥാനങ്ങളാണ് ട്രംപിെൻറ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്. ആറു സംസ്ഥാനങ്ങൾ ഉത്തരവിനെതിരെ കോടതികളിലെത്തിയിട്ടുണ്ട്.
ജനുവരിയിലാണ് ഇറാഖ്, ഇറാൻ, ലിബിയ, യമൻ, സോമാലിയ, സുഡാൻ, സിറിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്ക് യു.എസ് വിലക്കേർപ്പെടുത്തിയത്. ഉത്തരവ് ഭരണഘടനവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കോടതികളും രംഗത്തുവന്നതോടെയാണ് ഇറാഖിനെ ഒഴിവാക്കി മാർച്ച് ആറിന് പുതിയ ഉത്തരവ് കൊണ്ടുവന്നത്. പുതിയ നിബന്ധനകളുടെ വെളിച്ചത്തിൽ ഉത്തരവിന് നിയമപ്രാബല്യം ലഭിക്കുമെന്നായിരുന്നു ട്രംപിെൻറ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.