കുട്ടികളെപ്പോലെ നിഷ്കളങ്കമായി സ്നേഹിക്കൂ; വൈറലായി വീഡിയോ
text_fieldsവാഷിങ്ടൺ: പൊലീസിൻെറ വംശീയ അതിക്രമത്തിൽ ശ്വാസം നിലച്ചുപോയ ആഫ്രോ അമേരിക്കൻ വംശജൻ ജോർജ് േഫ്ലായിഡിൻെറ നീതിക്കുവേണ്ടിയുള്ള പ്രക്ഷോഭം അമേരിക്കയിൽ കൊടുമ്പിരികൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ വംശീയതയുടെ വേർതിരിവുകളില്ലാതെ നിഷ്കളങ്കമായി പരസ്പരം സ്നേഹിക്കുന്ന രണ്ടു കുഞ്ഞുങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.
കിൻറർഗാർട്ടൺ മുതൽ സുഹൃത്തുക്കളായ ഒമ്പത് വയസ്സുകാരികളായ രണ്ടുപെൺകുട്ടികൾ മൂന്ന്മാസത്തെ ക്വാറൻറീനുശേഷം ആദ്യമായി കാണുേമ്പാൾ പരസ്പരം സന്തോഷത്തോടെ കെട്ടിപ്പുണരുന്നതാണ് വിഡിയോ. അമേരിക്കയുടെ മുൻ ബാസ്ക്കറ്റ്ബാൾ താരമായ റെക്സ് ചാപ്മാൻ പങ്കുവെച്ച വീഡിയോ 50 ലക്ഷത്തോളം പേർ ഇതിനോടകം കണ്ടുകഴിഞ്ഞു.
വർണവിവേചനവും വംശീയതയും വീണ്ടുംചർച്ചയാകുന്ന കാലത്ത് ഈ കുട്ടികളെപ്പോലെ നിഷ്കളങ്കമായി സ്നേഹിക്കണമെന്ന് ഉണർത്തി നിരവധിപേർ വിഡിയോ ഷെയർ ചെയ്തിട്ടുണ്ട്.
Post-quarantine embrace:
— Rex Chapman (@RexChapman) June 11, 2020
These two 9-year-old best friends since kindergarten in Louisville, Kentucky reunite after 3 months in quarantine.
Love. Get some.pic.twitter.com/UAVcP6UjyU
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.