ഫത്ഹുല്ല ഗുലനെ തുർക്കിയിലേക്ക് തിരിച്ചയക്കില്ലെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: തുർക്കിയിലെ പട്ടാള അട്ടിമറിശ്രമത്തിൽ പങ്ക് ആരോപിക്കപ്പെടുന്ന ഇസ്ലാമിക പണ്ഡിതൻ ഫത്ഹുല്ല ഗുലനെ അമേരിക്കയിൽനിന്ന് പുറത്താക്കില്ലെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. തുർക്കിയുമായി ബന്ധം മെച്ചപ്പെടുത്തുന്നതിന് ഗുലനെ കൈമാറാൻ സാധ്യതയുണ്ടെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.
ഇക്കാര്യം ഇപ്പോൾ പരിഗണനയിലിെല്ലന്ന് ശനിയാഴ്ച പ്രസിഡൻറ് വ്യക്തമാക്കി. 2016 ജൂലൈ 15നാണ് തുർക്കി ഭരണകൂടത്തെ അട്ടിമറിക്കാൻ സൈന്യത്തിെൻറ ശ്രമമുണ്ടായത്. എന്നാൽ, ജനം തെരുവിലിറങ്ങി പട്ടാളത്തെ നേരിട്ടതോടെ ശ്രമം പരാജയപ്പെടുകയായിരുന്നു. അമേരിക്കയിലെ പെൻസൽവേനിയയിൽ പ്രവാസിയായി കഴിയുന്ന ഗുലനാണ് അട്ടിമറിയുടെ ആസൂത്രകനെന്ന് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.