ക്യൂബന്‍ ജനത ഫിദലിന്‍െറ വിയോഗാനന്തരം
text_fieldsഹവാന: അഞ്ചു ദശകം നീണ്ട ഭരണകാലത്ത് ക്യൂബന്‍ ജനതയുടെ ജീവിതത്തില്‍ നിത്യസാന്നിധ്യമായിരുന്നു ഫിദല്‍ കാസ്ട്രോ. ടെലിവിഷന്‍ സ്ക്രീനുകളിലൂടെ അദ്ദേഹത്തിന്‍െറ ശബ്ദം വീടുകളെ പ്രകമ്പനം കൊള്ളിച്ചു. ആ കാര്‍ക്കശ്യഭരണം അവരുടെ ജീവിതത്തെ എല്ലാ മേഖലകളും പരുവപ്പെടുത്തി.
ആ നിത്യസാന്നിധ്യം ഇനിയില്ല എന്ന വാര്‍ത്തയാണ് ക്യൂബന്‍ ജനതയെ ശനിയാഴ്ച വരവേറ്റത്. കാസ്ട്രോയോട് ഒട്ടിനില്‍ക്കുന്ന പതിറ്റാണ്ടുകള്‍ നീണ്ട ക്യൂബന്‍ ചരിത്രത്തിന്‍െറ മന$ശാസ്ത്രപരമായ ഒരേടാണ് കൊഴിഞ്ഞുപോയത്. മൂന്നു തലമുറകള്‍ ആ ഭരണം തൊട്ടറിഞ്ഞു. എന്നാല്‍ കാസ്ട്രോയുടെ മരണം ക്യൂബന്‍ ചരിത്രത്തെ മാറ്റിയെഴുതുമെന്ന് കരുതുന്ന കുറച്ച് വിഭാഗം ക്യൂബയിലുണ്ട്.
കാസ്ട്രോയുടെ കാലത്ത് രാഷ്ട്രീയ ഭിന്നതകളും സംഘര്‍ഷങ്ങളും തളര്‍ത്തിയ, ഏറ്റവും എളുപ്പം മാറ്റം ആഗ്രഹിക്കുന്ന ഒരു വിഭാഗത്തിന് കാസ്ട്രോയുടെ മരണവാര്‍ത്ത ഒരര്‍ഥത്തില്‍ ആശ്വാസംതന്നെ. ശനിയാഴ്ച മരണവിവരമറിഞ്ഞപ്പോഴും അവരില്‍ ആകുലതകളൊന്നും പ്രകടമായില്ല. അവര്‍ പതിവുപോലെ കടകളില്‍പോയി സാധനങ്ങള്‍ വാങ്ങി. സര്‍ക്കാര്‍ ആശുപത്രികളില്‍ വരിനിന്നു. അതുകഴിഞ്ഞ് ടെലിവിഷന്‍ സ്ക്രീനിലൂടെ രാഷ്ട്രം വിപ്ളവനേതാവിന് ആദരാജ്ഞലിയര്‍പ്പിക്കുന്നത് ശ്രദ്ധിച്ചു. ലോകത്തിന്‍െറ അന്ത്യമാണിതെന്ന മട്ടിലല്ല, ഏറെ പ്രതീക്ഷിച്ചതാണിതെന്നായിരുന്നു അവരുടെ മനോഭാവം.
കാസ്ട്രോയുടെ മരണം ക്യൂബയെ മാറ്റിമറിക്കുമെന്ന് പ്രവചനങ്ങളുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പേ തന്നെ അധികാരം സഹോദരന്‍ റാഉളിന് കൈമാറാനുള്ള നീക്കങ്ങള്‍ തുടങ്ങിയിരുന്നു. സൈനികസുരക്ഷാ സംവിധാനങ്ങള്‍ പൂര്‍ണമായും അധികാരത്തിന്‍െറ വരുതിയിലാണ്. റാഉള്‍ 2018ലാണ് സ്ഥാനമൊഴിയുക. അതിനുശേഷം ആരു ഭരിക്കണമെന്നതും തീരുമാനിക്കപ്പെട്ടു കഴിഞ്ഞു.ഫിദല്‍ ദ്വീപ്രാഷ്ട്രത്തെ വിനോദസഞ്ചാരമേഖലയാക്കാനുള്ള വഴികള്‍ തുറന്നിട്ടു. 35 ലക്ഷം സന്ദര്‍ശകരാണ് കഴിഞ്ഞവര്‍ഷം ഇവിടെയത്തെിയത്.
യു.എസുമായുള്ള പുതിയ ബാന്ധവത്തിന് തുടക്കം കുറിച്ചപ്പോഴുണ്ടായ ആശങ്കകള്‍ക്ക് വിരാമമിടാന്‍ ക്യൂബന്‍ സര്‍ക്കാറിനു കഴിയുമെന്നു കരുതവരുണ്ട്. ഒബാമ ഭരണകൂടവുമായുള്ള പുതിയ ബന്ധം ആശങ്കയോടെയാണെങ്കിലും ക്യൂബന്‍ ജനത വരവേറ്റു. ഡോണള്‍ഡ് ട്രംപ് അമേരിക്കയുടെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എല്ലാം പഴയ നിലയിലേക്ക് മാറുമെന്ന ഭയപ്പാടിലാണ് ഇപ്പോഴവര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.