ഫിദലിന്‍െറ വിലാപയാത്ര തുടങ്ങി
text_fieldsഹവാന: വിപ്ളവ ഇതിഹാസം ഫിദല്‍ കാസ്ട്രോയുടെ ചിതാഭസ്മവുമായി വിലാപയാത്ര തുടങ്ങി. ഹവാനയിലെ റെവല്യൂഷന്‍ ചത്വരത്തില്‍നിന്ന് തുടങ്ങിയ യാത്ര നാലുദിവസം കൊണ്ട് കിഴക്കന്‍ നഗരമായ സാന്‍റിയാഗോയിലാണ് എത്തിച്ചേരുക. ഒമ്പതുദിവസത്തെ ദു$ഖാചരണ ചടങ്ങുകള്‍ക്കുശേഷം ഞായറാഴ്ചയാണ് കാസ്ട്രോയുടെ ചിതാഭസ്മം സാന്‍റിയാഗോയില്‍ നിമഞ്ജനം ചെയ്യുക.
രാവിലെ ഏഴിനാണ് പ്രതിരോധമന്ത്രാലയത്തില്‍നിന്ന് കാസ്ട്രോയുടെ ഭൗതികാവശിഷ്ടം സൂക്ഷിച്ച പേടകം വിലാപയാത്രക്കുവേണ്ടി സൈനികര്‍ പുറത്തുകൊണ്ടുവന്നത്. ദേവദാരുവില്‍ പണിതീര്‍ത്ത പേടകം ക്യൂബന്‍ പതാകയില്‍ പൊതിഞ്ഞ് പ്രത്യേകം സജ്ജീകരിച്ച പുഷ്പാലംകൃതമായ ട്രെയിലറിലേക്ക് മാറ്റുകയായിരുന്നു. ഒലിവ് വര്‍ണത്തിലുള്ള സൈനിക വാഹനത്തില്‍ ഘടിപ്പിച്ചശേഷം ട്രെയിലര്‍ ഘോഷയാത്രയുടെ മുന്‍നിരയിലേക്ക് നീങ്ങി.
സൈനിക ഏകാധിപതിയെ അട്ടിമറിക്കാന്‍ കാസ്ട്രോയും ചെഗുവേരയും ക്യൂബയിലത്തെിയ പാതയിലൂടെയാണ് കഴിഞ്ഞദിവസം റാലി കടന്നുപോയത്.
പഴയ ദാരിദ്ര്യത്തിന്‍െറ ഓര്‍മകള്‍പോലും തുടച്ചുനീക്കുംവിധം വികസനത്തിന്‍െറയും പുരോഗതിയുടെയും സാമൂഹിക വിപ്ളവം സാക്ഷാത്കരിച്ച പ്രിയനേതാവിനെ അവസാനനോക്ക് കാണാനായി പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുടനീളം അബാലവൃദ്ധം അണിനിരന്നിരുന്നു. പലരും ഫിദലിനുവേണ്ടി കണ്ണീര്‍ പൊഴിച്ചു. നവംബര്‍ 25നാണ് കാസ്ട്രോ അന്തരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.