കറുത്തവിഭാഗക്കാരിയായ റിപ്പോർട്ടറുടെ പ്രതിമ അനാച്ഛാദനം
text_fieldsവാഷിങ്ടൺ: വൈറ്റ്ഹൗസിലെ കറുത്ത വിഭാഗക്കാരിയായ ആദ്യ വനിത റിപ്പോർട്ടറുടെ പ്രതിമ വാഷിങ്ടൺ ഡി.സിയിലെ ന്യൂസിയമിൽ അനാച്ഛാദനം ചെയ്തു. ആഫ്രിക്കൻ വംശജയായ ആലിസ് അലീസൺ ഡുന്നിഗണിെൻറ വെങ്കല പ്രതിമയാണ് അനാച്ഛാദനം ചെയ്തത്. ദാരിദ്ര്യം, വംശീയ, ലിംഗവിവേചനം എന്നീ വെല്ലുവിളികൾ മറികടന്നാണ് ആലിസ് പത്രപ്രവർത്തകയാവുക എന്ന അഭിലാഷം സഫലമാക്കിയത്.
1947ൽ അസോസിയേറ്റഡ് നീഗ്രോ പ്രസ് വാഷിങ്ടൺ ബ്യൂറോ മേധാവിയായിരുന്നു അവർ. ലെക്സിങ്ടൺ ആർട്ടിസ്റ്റ് അമാൻഡ മാത്യൂസ് ആണ് പ്രതിമ നിർമിച്ചത്. 1948ൽ ഹാരി ട്രൂമാെൻറ പുനർതെരഞ്ഞെടുപ്പിനെ കുറിച്ചുള്ള വിവരങ്ങളാണ് അവർ റിപ്പോർട്ട് ചെയ്തത്. 1983ൽ അന്തരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.