യു.എസിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച നായ് ചത്തു
text_fieldsവാഷിങ്ടൺ: യു.എസിൽ ആദ്യമായി കോറോണ ൈവറസ് ബാധ സ്ഥിരീകരിച്ച നായ് ചത്തു. മനുഷ്യരിലുണ്ടാകുന്ന അതേ കോവിഡ് ലക്ഷണങ്ങൾ നായയിൽ കണ്ടതിനെ തുടർന്ന് പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. പിന്നീട് കോവിഡ് സ്ഥിരീകരിച്ചു.
രോഗം മൂർച്ഛിച്ചതിന തുടർന്ന് നായ് ചത്തതായി നാഷനൽ ജിയോഗ്രാഫിക് മാഗസിൻ റിപ്പോർട്ട് ചെയ്തു. ബഡ്ഡി എന്ന ഏഴുവയസായ ജർമൻ ഷെപ്പേർഡ് നായ്ക്ക് കഴിഞ്ഞ ഏപ്രിലിലാണ് രോഗം സ്ഥിരീകരിക്കുന്നത്. നായുടെ ഉടമ റോബർട്ട് മഹോനി കോവിഡ് 19ൽ നിന്ന് മുക്തി നേടിയിരുന്നു.
കഴിഞ്ഞ ആഴ്ചകളിലായി ബഡ്ഡിക്ക് കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്ന് ആരോഗ്യ നില വഷളാകുകയായിരുന്നു. ജൂലൈ 11ന് നായ് രക്തം ഛർദ്ദിച്ചതായും പറയുന്നു. നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.
മഹോനിയും ഭാര്യ എലിസണും ന്യൂയോർക്കിലാണ് താമസം. കോവിഡ് 19 തന്നെയാണോ നായ്ക്ക് ബാധിച്ചതെന്ന് സ്ഥിരീകരിക്കാൻ ബുദ്ധിമുട്ടിയിരുന്നതായി മഹോനി പറയുന്നു. മനുഷ്യരിൽനിന്ന് കോവിഡ് മൃഗങ്ങളിലേക്ക് പകരുമോ എന്നത് ആങ്ക ഉയർത്തിയിരുന്നു. മനുഷ്യരിൽനിന്ന് മൃഗങ്ങളിലേക്ക് കോവിഡ് പകരുമന്ന് ലോകാരോഗ്യ സംഘടന ഇതുവര സ്ഥിരീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.