ഇൗ കെടുതികൾ അവസാനത്തേതായിരിക്കില്ല
text_fieldsഇന്ത്യ മുതൽ യു.എസ് വരെ അനേകം രാജ്യങ്ങൾ വെള്ളപ്പൊക്ക കെടുതിക്കു മുന്നിൽ അന്തിച്ചുനിൽക്കുകയാണ്. യു.എസിൽ കനത്ത നാശം ഏൽപിച്ചുകൊണ്ടിരിക്കുന്ന ഹാർവി ചുഴലിക്കാറ്റ് മൂലമുണ്ടായ മഴ സർവകാല റെക്കോഡാണ്. 17 ടൺ ഗാലൻ മഴയാണ് ടെക്സസിൽ മാത്രം പെയ്തത്. 26 ദശലക്ഷം സ്വിമ്മിങ് പൂളുകൾ നിറക്കാനുള്ള വെള്ളമാണ് അവിടെ െപയ്തത്. ബംഗ്ലാദേശ്, സിയറാ ലിയോൺ, ചൈന, യമൻ തുടങ്ങി ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ പേമാരിയും അനുബന്ധ കെടുതികളും തുടരുകയാണ്. ഒരുപരിധിവരെ ഇത്തരം കെടുതികൾ കാലാവസ്ഥയുടെ പ്രത്യേകതയാണ്.
ഒാരോ വർഷവും അനിഷ്ടകരമായ റെക്കോഡുകൾ കുറിക്കുകയാണ് നമ്മുടെ ഗ്രഹം. കഴിഞ്ഞ മൂന്നുവർഷങ്ങളിലും ആധുനിക കാലാവസ്ഥപഠനം പിറന്ന ശേഷമുണ്ടായ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തി. ഒരുവേള, 1,10,000 വർഷത്തിനിടയിൽതന്നെ ഏറ്റവും കൂടിയ ചൂടാണിത്. അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിെൻറ അളവ് നാലു ദശലക്ഷം വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന നിലയിലാണ്.
എന്നാൽ, ഹാർവി പോലുള്ള ചുഴലിക്കാറ്റുകൾ ഇത്തരം കാലാവസ്ഥ വ്യതിയാനങ്ങൾ മൂലമുണ്ടാവുന്നതല്ല. പക്ഷേ, വ്യതിയാനങ്ങൾ അത്തരം ചുഴലിക്കാറ്റുകളെ കൂടുതൽ ശക്തമാക്കുകയാണ്. ചൂടു കൂടുേന്താറും കടലിലെ ബാഷ്പീകരണതോതും കൂടും. ഇത് കാറ്റുകൾക്ക് ശക്തിപകരുന്നു. കടലിലെ അന്തരീക്ഷം ചൂടുപിടിക്കുേമ്പാൾ നീരാവിയും കൂടുന്നു. ആഗോളതാപനം അര ഡിഗ്രി സെൽഷ്യസ് കൂടുേമ്പാൾ, അന്തരീക്ഷത്തിലെ ഇൗർപ്പം മൂന്നുശതമാനം കൂടുന്നുണ്ട്. ക്ലോഷ്യസ്-ക്ലേപെയ്റോൺ സമവാക്യം എന്നാണ് ശാസ്ത്രലോകം ഇതിനെ വിളിക്കുന്നത്.
100 വർഷമായി ഉയർന്നുകൊണ്ടേയിരിക്കുന്ന ആഗോളതാപനംമൂലം കടൽനിരപ്പ് 20 സെ.മീറ്റർ ഉയർന്നു. ഇത് ഹിമാനികൾ വൻതോതിൽ ഉരുകുന്നതിനും കടൽവെള്ളത്തിെൻറ അളവ് കൂടുന്നതിനും ഇടയാക്കി. 1978ൽ ടെക്സസിൽ പെയ്ത 120 സെ.മീറ്റർ മഴയുടെ അളവ് ഇത്തവണ പഴങ്കഥയായി. പുതിയ അളവ് കുറിക്കാൻ യു.എസ് കാലാവസ്ഥ വകുപ്പിന് മാപിനിയിൽ പുതിയ നിറം ചേർക്കേണ്ടതായി വന്നു. വരുംവർഷങ്ങളിൽ പുതിയ തിരുത്തലുകൾ പ്രതീക്ഷിക്കാതെ വയ്യ.ചുഴലിക്കാറ്റുകൾ കരയിലേക്ക് നീങ്ങുന്തോറും ശക്തി ക്ഷയിക്കുന്നതാണ് പതിവ്. എന്നാൽ, ഇത്തവണ ആ കണക്കുകൂട്ടലുകൾ തെറ്റി. ഹാർവി ശക്തിയോടെ തുടരുകയാണ്. ഇത്തരമൊരു സ്ഥിതി ആരും പ്രവചിച്ചിരുന്നില്ലെന്നാണ് ഒക്സ്ഫഡ് സർവകലാശാലയിലെ പ്രഫ. ടിം പാമർ ചൂണ്ടിക്കാട്ടുന്നത്.
കാലാവസ്ഥ വ്യതിയാനം കെടുതികൾക്ക് ഇടയാക്കുന്നത് എങ്ങനെയെന്നതു സംബന്ധിച്ച് കൂടുതൽ ശാസ്ത്രീയമായ പഠനങ്ങൾ ആവശ്യമാണ്. എന്നാൽ, അത്തരം പഠനങ്ങൾക്ക് രാഷ്ട്രീയസ്വഭാവം കൈവരുന്നുവെന്നതാണ് യു.എസിലെ അനുഭവം. കാലാവസ്ഥ വ്യതിയാനം എന്നത് ചൈനയുടെ കണ്ടുപിടിത്തമാണെന്നാണ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ അവകാശവാദം. പാരിസ് കാലാവസ്ഥ ഉടമ്പടിയിൽനിന്നു യു.എസ് പിൻവാങ്ങുമെന്നും ബന്ധപ്പെട്ട ഗവേഷണങ്ങൾക്ക് ധനസഹായം നിർത്തലാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
കടപ്പാട്: ദ ഗാർഡിയൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.