അധ്യാപികയെ മർദിച്ച ഏഴു വയസ്സുകാരന് കൈയാമം
text_fieldsന്യൂയോർക്: അധ്യാപികയെ മർദിച്ചതിന് ഏഴു വയസ്സുകാരനായ വിദ്യാർഥിയെ പൊലീസ് വിലങ്ങുവെച്ച് കസ്റ്റഡിയിലെടുത്തു. േഫ്ലാറിഡയിലെ മയാമിയിലെ പ്രാഥമിക സ്കൂളിലാണ് സംഭവം.വിദ്യാർഥിയെ വിലങ്ങുവെച്ച് പൊലീസ് നടത്തിക്കൊണ്ടുപോകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കുട്ടിയെ പ്രാഥമിക പരിശോധനക്കായി പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയതായി എബിസി വാർത്ത ഏജൻസിയെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റ് റിേപ്പാർട്ട് ചെയ്തു.
സ്കൂൾ അധികൃതരുടെയും പൊലീസിെൻറയും നടപടിയിൽ കുട്ടിയുെട മാതാപിതാക്കൾ അതൃപ്തി രേഖപ്പെടുത്തി. വ്യാഴാഴ്ച വിദ്യാർഥി ഭക്ഷണംകൊണ്ട് കളിച്ചതിന് ശകാരിച്ച അധ്യാപികയുടെ ശരീരത്തിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൂടാതെ, അധ്യാപികയുടെ മുടിയിൽ പിടിച്ചുവലിച്ചതായും ൈകയും കാലും ഉപയോഗിച്ച് മർദിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പിന്നീട് കുട്ടിയെ പ്രിൻസിപ്പലിെൻറ അടുത്തെത്തിക്കുകയും കുട്ടിക്കെതിരെ നടപടിയെടുക്കാൻ പ്രിൻസിപ്പൽ ആവശ്യപ്പെടുകയുമായിരുന്നു.
കുട്ടി കഴിഞ്ഞ നവംബറിൽ ഇത്തരത്തിൽ സ്കൂളിൽ പ്രശ്നമുണ്ടാക്കിയതായും മേനാനില പരിശോധിച്ചശേഷം കുട്ടിയെ വീണ്ടും സ്കൂളിൽ പ്രവേശിപ്പിച്ചതായും മയാമി ഡാഡ് സ്കൂൾസ് പൊലീസ് വിഭാഗം അറിയിച്ചു. അതേസമയം, കുട്ടി സമൂഹത്തിന് അപകടമാണെന്ന് അധ്യാപകർ പറഞ്ഞതായി പിതാവ് ആരോപിച്ചു. കുട്ടിക്ക് തെറ്റുപറ്റിയതായും അവന് ഏഴു വയസ്സേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.