‘ഞങ്ങൾക്ക് ജീവിക്കണം, സുരക്ഷിതരായി’
text_fields‘‘അദ്ദേഹം (ട്രംപ്) ഒരു കൂട്ടെവടിവെപ്പിെൻറ ഇരയാണോ എന്ന് എനിക്കറിഞ്ഞുകൂടാ. എന്നാൽ, അന്ന് േഫ്ലാറിഡ സ്കൂളിൽ വെടിവെപ്പു നടക്കുേമ്പാൾ ഞാനവിടെയുണ്ടായിരുന്നു’’ -14കാരൻ െഎദൻ മിനോഫിെൻറ ട്വീറ്റ്. കൂട്ടക്കൊലയിൽനിന്ന് രക്ഷപ്പെട്ട െഎദനും കൂട്ടുകാരും മാധ്യമങ്ങൾക്കു മുന്നിൽ മനസ്സു തുറന്നു. എല്ലാവരോടും ഒന്നേ പറയാനുള്ളൂ അവർക്ക്. യു.എസിലെ തോക്കുകൊണ്ടുള്ള അതിക്രമത്തിന് അറുതിവേണം. അതിന് തോക്ക് കൈവശംവെക്കാനുള്ള നിയമം കർക്കശമാക്കണം. 18 വയസ്സ് പൂർത്തിയായവർക്കു മാത്രമേ തോക്ക് കൊണ്ടുനടക്കാൻ അധികാരം നൽകാവൂ. എന്നാൽ, സ്കൂളുകളിലെ കൂട്ടക്കൊലകൾക്ക് ശമനമുണ്ടാകുമെന്ന് െഎദനും സുഹൃത്തുക്കളും ഉറപ്പിച്ചുപറയുന്നു.
‘‘ഞങ്ങൾ പക്വതയില്ലാത്തവരാണ്. മുതിർന്നവരാണ് വഴികാേട്ടണ്ടത്. തോക്കു നിയന്ത്രണത്തിന് മുന്നിൽ നടക്കേണ്ടതും നിങ്ങൾതന്നെ’’ -17കാരൻ ഡേവിഡ് ഹോഗ് പറയുന്നു. തോക്കു നിയന്ത്രണ നിയമം കൊണ്ടുവരാൻ യു.എസ് കോൺഗ്രസ് നടപടിയെടുക്കാത്തതിനെതിരെ യു.എസിലുടനീളം അമർഷം പുകയുകയാണ്. കൊല്ലപ്പെട്ടവർക്കായി അന ുശോചനസന്ദേശങ്ങൾ പ്രവഹിപ്പിക്കുന്നതിനു പകരം പ്രായോഗിക നടപടികളാണ് വേണ്ടെതന്ന് സ്റ്റോൺമാൻ ഡഗ്ലസ് സ്കൂളിലെ വിദ്യാർഥികൾ ആവശ്യപ്പെടുന്നു.
1999ൽ കോളറാഡോയിലെ സ്കൂളിൽ വെടിവെപ്പു നടക്കുേമ്പാൾ ഇവരിൽ പലരും ജനിച്ചിട്ടുേപാലുമുണ്ടാവില്ല. അന്നുതൊട്ടിന്നോളം നടന്ന വെടിവെപ്പു സംഭവങ്ങളുടെ വിവരങ്ങളും ദൃശ്യങ്ങളും ഇൻറർനെറ്റിലൂടെ അവർ കണ്ടറിഞ്ഞു. ആ കൂട്ടക്കൊലകൾ ആവർത്തിക്കാതിരിക്കാൻ ഭരണകൂടം പരാജയപ്പെടുന്നതും കണ്ടു.
ഫ്ലോറിഡയിൽ നടന്നത് കേവലം മനോരോഗമുള്ളയാളുടെ പ്രവൃത്തി മാത്രമല്ല; അയാൾക്ക് അങ്ങനെയുള്ള പ്രവൃത്തി ചെയ്യാൻ അനുവാദം നൽകുന്ന നിയമവ്യവസ്ഥയുടെ പരാജയമാണ്. വെള്ളിയാഴ്ച നടന്ന ആക്രമണം തടയുന്നതിൽ പരാജയപ്പെെട്ടന്ന് എഫ്.ബി.െഎയും സമ്മതിച്ചു.
ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ 18കാരിയുടെ സംസ്കാരച്ചടങ്ങിനിടെ വിതുമ്പിക്കൊണ്ട് പിതാവ് ഫ്ലോറിഡ ഗവർണർ റിക് സ്കോട്ടിനോട് പറഞ്ഞു: ‘‘ഞങ്ങളുടെ കുട്ടികൾ സുരക്ഷിതരായിരിക്കണം.’’
‘ഇനിയിത് ആവർത്തിക്കരുത്’ എന്ന പേരിൽ സ്കൂളിലെ വിദ്യാർഥികൾ ഫേസ്ബുക്ക് പേജ് ഉണ്ടാക്കി. സർക്കാറിെൻറ അനാസ്ഥക്കെതിരെ നൂറോളം കുട്ടികൾ പ്രകടനം നടത്തി. നഷ്ടം ഞങ്ങളുടെ കുടുംബങ്ങൾക്കു മാത്രം. നിങ്ങളുടെ നിശ്ശബ്ദതയാണ് ഞങ്ങളുടെ ജീവനെടുക്കുന്നതെന്ന് പ്രഖ്യാപിച്ചു. ഭീതിയോടെയുള്ള ഇൗ ജീവിതം വയ്യ. എവിടെയും ഞങ്ങൾ സുരക്ഷിതരായിരിക്കണം. പ്രകടനത്തിൽ പെങ്കടുത്ത 17കാരി ഇന്ന സീമുൻകൽ പറഞ്ഞു.
പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇവിടെ വന്ന് ഞങ്ങളെ ആശ്വസിപ്പിക്കേണ്ട. പകരം വെടിയുണ്ടകളിൽനിന്ന് ഞങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പിച്ചാൽ മതി. 18 വയസ്സുകാരൻ കെവിൻ ട്രെജോസ് വ്യക്തമാക്കി. നാഷനൽ റൈഫിൾ അസോസിയേഷൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ട്രംപിന് സംഭാവന നൽകിയത് മൂന്നു കോടി ഡോളറാണ്. അവരോട് കടപ്പാട് പുലർത്തുന്ന ട്രംപ് സ്വാഭാവികമായും തോക്കുനിയന്ത്രണ നിയമം വേണമെന്ന് വാദിക്കുകയുമില്ല. അനുശോചന പ്രസംഗങ്ങളിൽ അക്കാര്യത്തെക്കുറിച്ച് പരാമർശംപോലും നടത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.