ജോർജ് േഫ്ലായ്ഡിന് മാതാവിനരികെ അന്ത്യനിദ്ര
text_fieldsവാഷിങ്ടൺ: യു.എസ് പൊലീസിെൻറ വംശീയ അതിക്രമത്തിൽ ജീവൻ െവടിഞ്ഞ ജോർജ് േഫ്ലായ്ഡിെൻറ മൃതദേഹം ഹ്യൂസ്റ്റൺ മെമ്മോറിയൽ ഗാർഡൻസിൽ അടക്കം ചെയ്തു. മാതാവ് ലാർസീനിയ േഫ്ലായ്ഡിെൻറ മൃതദേഹം മറവുചെയ്തതിനടുത്താണ് ജോർജിനെയും അടക്കിയത്. സംസ്കാരത്തിന് മുന്നോടിയായി ഹ്യൂസ്റ്റൺ ചർച്ചിൽ നടന്ന ചടങ്ങിൽ 6,000ത്തോളം പേർ പങ്കെടുത്തു. ഇതിൽ വികാരനിർഭരമായ രംഗങ്ങളുണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
‘നമുക്ക് നീതി ലഭിക്കുക തന്നെ ചെയ്യുമെന്ന്’ ജോർജിെൻറ സഹോദരൻ ഫിലോനിസ് േഫ്ലായ്ഡ് വിതുമ്പിപ്പറഞ്ഞു. മേയ് 25ന് ജോർജ് കൊല്ലപ്പെടുന്ന വിഡിയോ വൈറലായ ശേഷം ലോകമെമ്പാടും വംശീയ വിരുദ്ധ പ്രക്ഷോഭങ്ങൾ ആളിപ്പടരുകയാണ്. കോവിഡ് ഭീഷണിക്കിടയിലും യു.എസിൽ ജനങ്ങൾ ദിവസങ്ങളായി തെരുവിൽ അണിനിരക്കുകയാണ്.
ജോർജിന് അന്തിമോപചാരം അർപ്പിക്കാൻ യു.എസിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ ടെക്സസിലെത്തി. മൃതദേഹം പൊതുദർശനത്തിന് വെച്ച ചർച്ചിന് പുറത്ത് പൗരാവകാശ അറ്റോണി ബെൻ ക്രംപ് വംശീയതക്ക് ഇരയായി കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമൊത്ത് വാർത്താസമ്മേളനം നടത്തി. കഴിഞ്ഞ ആഴ്ച മിനിയപൊളിസിൽ നടന്ന ജോർജിെൻറ ശുശ്രൂഷക്ക് നേതൃത്വം നൽകിയ പൗരാവകാശ പ്രവർത്തകൻ കൂടിയായ പുരോഹിതൻ അൽ ഷാർപ്ടൺ ആണ് ഇവിടെയും ശുശ്രൂഷകൾ നയിച്ചത്.
അതിനിടെ, യു.എസ് തെരഞ്ഞെടുപ്പിൽ ട്രംപിനെ നേരിടുന്ന ഡെമോക്രാറ്റ് സ്ഥാനാർഥിയാകും എന്ന് കരുതുന്ന ജോ ൈബഡൻ ജോർജ് േഫ്ലായ്ഡിെൻറ കുടുംബത്തെ ഹ്യൂസ്റ്റണിൽ കണ്ടു. ജോർജ് േഫ്ലായ്ഡ് ലോകെത്ത മാറ്റുമെന്ന് പിന്നീട് ൈബഡൻ പറഞ്ഞു. അമേരിക്കൻ ചരിത്രത്തിലെ തന്നെ നിർണായക സംഭവമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജോർജിനെ കഴുത്തിൽ മുട്ടുകൊണ്ട് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊന്ന മിനിയപൊളിസ് പൊലീസ് ഓഫിസർ ഡെറിക് ഷോവിനുള്ള ജാമ്യത്തുക 1.25 ദശലക്ഷം ഡോളറായി നിശ്ചയിച്ചു. കഴിഞ്ഞ ദിവസമാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്.
വംശീയ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ, യു.എസ് കോൺഗ്രസിലെ ഡെമോക്രാറ്റുകൾ പൊലീസ് അതിക്രമവും വംശീയമായ അനീതിയും അവസാനിപ്പിക്കാനായി സമഗ്രപദ്ധതി തയാറാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.