ട്രംപിെൻറ വിദേശ സന്ദർശനത്തിന് ഇന്ന് തുടക്കം
text_fieldsറിയാദ്: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ആദ്യ വിദേശസന്ദർശനത്തിന് സൗദി ഒരുങ്ങി. ശനിയും ഞായറുമായി റിയാദ് നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പത്തോളം പ്രധാന ചടങ്ങുകളിലാണ് ട്രംപ് പെങ്കടുക്കുക. ശനിയാഴ്ചയിലെ സൗദി- യു.എസ് ഉച്ചേകാടി, ഞായറാഴ്ച നടക്കുന്ന ജി.സി.സി-യു.എസ് ഉച്ചകോടി, അറബ് ഇസ്ലാമിക അമേരിക്കൻ ഉച്ചകോടി എന്നിവയാണ് ഇതിൽ പ്രധാനം.
തീവ്രവാദവും ലോകസുരക്ഷയുമാണ് ഇൗ സമ്മേളനങ്ങളിലെ മുഖ്യ അജണ്ട. ട്രംപുമായുള്ള കൂടിക്കാഴ്ചക്കും ഉച്ചേകാടികളിൽ പെങ്കടുക്കുന്നതിനുമായി 50 ഒാളം രാഷ്ട്രങ്ങളുടെ തലവന്മാർ റിയാദിൽ എത്തിക്കഴിഞ്ഞു. ഒരുക്കങ്ങൾ വിലയിരുത്താനും അജണ്ട തീരുമാനിക്കാനും ജി.സി.സി വിദേശകാര്യമന്ത്രിമാരുടെ പ്രത്യേകയോഗം കഴിഞ്ഞദിവസം സൗദി തലസ്ഥാനത്ത് കൂടി. അറബ്-അമേരിക്കൻ ബന്ധത്തിൽ പുതിയൊരു അധ്യായം തുറക്കുന്നതാകും ഇൗ സന്ദർശനമെന്ന് യോഗശേഷം സൗദി വിദേശകാര്യ മന്ത്രി ആദിൽ ജുബൈർ പ്രത്യാശ പ്രകടിപ്പിച്ചു. മേഖലക്കും ലോകത്തിനും ഭീഷണി ഉയർത്തുന്ന ഭീകരവാദത്തിനെതിരെ പൊതുപ്രതിരോധനിര കെട്ടിപ്പടുക്കുന്നതിനുള്ള ചവിട്ടുപടിയായാണ് അമേരിക്കൻ പ്രസിഡൻറിെൻറ സൗദിസന്ദർശനം വിലയിരുത്തപ്പെടുന്നത്. ലോകസമാധാനത്തിന് ഇറാൻ ഉയർത്തുന്ന ഭീഷണിയും ഇതുസംബന്ധിച്ച സൗദിയുടെ ആശങ്കകളും സമ്മേളനങ്ങളിൽ ചർച്ചയാകുമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ നേരേത്തതന്നെ സൂചിപ്പിച്ചിരുന്നു.
സിറിയയിലെ ആഭ്യന്തരപ്രതിസന്ധി, ഇസ്ലാമിക് സ്റ്റേറ്റ് ഉയർത്തുന്ന ഭീഷണി, യമനിലെ ഹൂതി വിമതർ ഇറാെൻറ പിന്തുണയോടെ നടത്തുന്ന വിഘടനപ്രവർത്തനങ്ങൾ, സൗദിയുടെ തെക്കൻ അതിർത്തിയിൽ അവർ സൃഷ്ടിക്കുന്ന അസ്വസ്ഥതകൾ എന്നിവയും അജണ്ടയിലുണ്ട്. പശ്ചിമേഷ്യയിൽ നാറ്റോ മാതൃകയിലുള്ള പ്രത്യേക സൈനികസഖ്യത്തിനുള്ള സാധ്യതകൾ ട്രംപ് ആരായുമെന്ന് റിപ്പോർട്ടുകളുണ്ട്.
നിർണായകമായ മൂന്ന് ഉച്ചേകാടികൾക്കുപുറമേ, ഭീകരവാദ ആശയങ്ങൾക്കെതിരായ പോരാട്ടത്തിനുള്ള ആഗോളകേന്ദ്രം ഉദ്ഘാടനം, തീവ്രവാദവിരുദ്ധ റിയാദ്ഫോറം, സമാധാനത്തിെൻറയും മിതവാദത്തിെൻറയും സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിെൻറ സാധ്യതകൾ തേടുന്ന ‘ട്വീപ്സ് 2017’ സമ്മേളനം എന്നിവയിലും ട്രംപ് പെങ്കടുക്കും.
സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ മകനും രണ്ടാം കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാെൻറ അധ്യക്ഷതയിലുള്ള മിസ്ക് ഫൗണ്ടേഷനാണ് ട്വീപ്സ് സമ്മേളനം സംഘടിപ്പിക്കുന്നത്. തിരക്കേറിയ നയതന്ത്ര, രാഷ്ട്രീയചർച്ചകൾക്കിടെ റിയാദിലെ കിങ് അബ്ദുൽ അസീസ് ചരിത്രമ്യൂസിയവും ട്രംപ് സന്ദർശിക്കും. ഇതിന് സമീപത്തെ മുറബ്ബ െകാട്ടാരത്തിൽ സൗദിയുടെ പാരമ്പര്യ രീതിയിലുള്ള രാജകീയവിരുന്നും ഒരുക്കുന്നുണ്ട്. ട്രംപിനെ സ്വീകരിക്കാൻ റിയാദ് നിരത്തുകൾ അലങ്കരിച്ചുകഴിഞ്ഞു.
പ്രധാന ഭാഗങ്ങളിലെല്ലാം സൗദി-യു.എസ് പതാകകൾ കോർത്തുകെട്ടി ഉയർത്തിയിട്ടുണ്ട്. ജിദ്ദയിലായിരുന്ന സൽമാൻ രാജാവ് വെള്ളിയാഴ്ച രാവിലെ റിയാദിലെത്തി. ഒന്നാം കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ് ബിൻ നായിഫ്, രണ്ടാം കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ എന്നിവരുെട നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഒരുക്കങ്ങൾ പുേരാഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.