ലോക സമാധാനത്തിന് നാലിന നിർദേശവുമായി ഗുട്ടെറസ്
text_fieldsയുൈനറ്റഡ് േനഷൻസ്: ലോക സമാധാനത്തിന് നാലിന നിർദേശങ്ങളുമായി ഐക്യരാഷ്ട്രസ ഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസ്. സംഘർഷം വർധിപ്പിക്കൽ ഒഴിവാക്കുക, പരമാ വധി സംയമനം പാലിക്കുക, ചർച്ചകൾ പുനരാരംഭിക്കുക, അന്താരാഷ്ട്ര സഹകരണം നവീകരിക്കു ക എന്നിവയിലൂടെ സമാധാനം പുനഃസ്ഥാപിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഇറാൻ- അമേരിക്ക സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ഗുട്ടെറസ് നിർദേശങ്ങളുമായി രംഗത്തെത്തിയത്. യുദ്ധമുണ്ടാക്കുന്ന ദുരിതങ്ങൾ നമ്മൾ മറക്കരുത്. സാധാരണക്കാർ തന്നെയാണ് യുദ്ധത്തിെൻറ കെടുതി എപ്പോഴും അനുഭവിക്കേണ്ടിവരുക.
പുതുവർഷം തുടങ്ങിയതു തന്നെ കുഴപ്പങ്ങളോടെയാണ്. നമ്മൾ ജീവിക്കുന്നത് അപകടകരമായ കാലഘട്ടത്തിലാണ്. ഈ നൂറ്റാണ്ടിൽ സംഘർഷങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നു. ലോകമെമ്പാടും പ്രക്ഷുബ്ധത വർധിച്ചുകൊണ്ടിരിക്കുകയാണ്. ആണവ നിരായുധീകരണം നടപ്പാകാൻ സാധ്യതയില്ലാത്ത രീതിയിലാണ് ലോകം മുന്നോട്ടുപോകുന്നത്. അപ്രതീക്ഷിത തീരുമാനങ്ങളുമായി കൂടുതൽ രാജ്യങ്ങൾ മുന്നോട്ടുവരുകയാണ്. ഇത് പ്രതീക്ഷിക്കാത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.