Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഷി ജിൻപിങ്ങുമായി...

ഷി ജിൻപിങ്ങുമായി ചങ്ങാത്തം അവസാനിച്ചു –ട്രംപ്​

text_fields
bookmark_border
ഷി ജിൻപിങ്ങുമായി ചങ്ങാത്തം അവസാനിച്ചു –ട്രംപ്​
cancel

വാഷിങ്​ടൺ: ചൈനീസ്​ പ്രസിഡൻറ്​ ഷി ജിൻപിങ്ങുമായുള്ള സൗഹൃദം അവസാനിച്ചെന്ന്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പ്​ അട്ടിമറിക്കാൻ ചൈന ശ്രമിക്കുന്നതായി െഎക്യരാഷ്​ട്രസഭ പൊതുസഭ യോഗത്തിനിടെ ട്രംപ്​ ​ആരോപിച്ചിരുന്നു.

ചൈനക്ക്​ വെല്ലുവിളിയുയർത്തിയ ഏക പ്രസിഡൻറ്​ ആയതിനാലാണ്​ തെരഞ്ഞെടുപ്പ്​ അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നാണ്​ ട്രംപി​​​െൻറ വാദം. അതിന്​ തെളിവു ലഭിച്ചിട്ടുണ്ടെന്നും വൈകാതെ പുറത്തുവിടുമെന്നും പിന്നീട്​ ട്രംപ്​ വ്യക്തമാക്കി.

എന്നാൽ, മറ്റൊരു രാജ്യത്തി​​​െൻറ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നത്​ തങ്ങളുടെ നയമല്ലെന്ന്​ ചൈന പ്രതികരിച്ചു. ഇത്തരം ആരോപണങ്ങൾ യു.എസ്​ പ്രസിഡൻറ്​ അവസാനിപ്പിക്കമെന്നും വിദേശകാര്യ മന്ത്രാലയ വക്​താവ്​ ​െജങ്​ ഷുവാങ്​ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinausXi Jinpingworld newsmalayalam newsDonald Trump
News Summary - friendship with Xi Jinping end: Trump -world news
Next Story