വൻ വീഴ്ചയിൽ നിന്ന് പിടിച്ചുകയറി യു.എസ് എണ്ണവില
text_fieldsന്യൂയോർക്ക്: കോവിഡിെൻറ തിരിച്ചടിയിൽ ചരിത്രത്തിൽ ആദ്യമായി പൂജ്യത്തിന് താഴേക് ക് പോയ അമേരിക്കൻ എണ്ണവില ചൊവ്വാഴ്ച നേരിയ തോതിൽ തിരിച്ചു കയറി. ബാരലിന് മൈനസ് 37.63 ഡോളറിനാണ് വെസ്റ്റ് ടെക്സാസ് ഇൻറർമീഡിയറ്റ്(വില നിശ്ചയിക്കുന്ന പ്രത്യേക ഗ്രേഡ് ക്രൂഡ് ഓയിൽ) തിങ്കളാഴ്ച വിൽപന അവസാനിപ്പിച്ചത്.
1983നുശേഷമുള്ള ഒറ്റദിവസത്തെ ഏറ്റവും വലിയ ഇടിവായിരുന്നു ഇത്. തുടർന്ന് ചൊവ്വാഴ്ച ബാരലിന് 1.10 ഡോളറിലേക്ക് വില പിടിച്ചു കയറി. ജനങ്ങൾ വീട്ടിലിരിക്കാൻ നിർബന്ധിതരായതോടെ ലോകമാകെ ക്രൂഡ് ഓയിലിെൻറ ആവശ്യം കുത്തനെയിടിഞ്ഞതാണ് കനത്ത ആഘാതമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.