ഗാന്ധിജി സന്ദർശിച്ചില്ലെങ്കിലെന്താ; യു.എസിലെങ്ങും പ്രതിമയല്ലേ!
text_fieldsവാഷിങ്ടൺ: ലോകമെങ്ങും മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനം ആഘോഷിക്കാനൊരുങ്ങവെയാണ് യു.എസിൽനിന്നുള്ള ഈ വാർത്ത. ഒരിക്കൽപോലും സന്ദർശനം നടത്തിയിട്ടില്ലാത്ത യു.എസി ൽ, ഒട്ടുമിക്ക പ്രമുഖ നഗരങ്ങളിലും പ്രദേശങ്ങളിലും മുഴു-അർധകായ പ്രതിമകളിലൂടെയും സ്മാരകങ്ങളിലൂടെയും ഗാന്ധിജി ജീവിക്കുന്നു.
ഔദ്യോഗിക രേഖകൾ ഒന്നും ഇല്ലെങ്കിലും ‘സമാധാനത്തിെൻറ അപ്പോസ്തലനെ’ന്ന നിലയിൽ രണ്ട് ഡസനിലേറെ പ്രതിമകൾ ഗന്ധിജിയുെടതായി ഇവിടെ ഉണ്ടെന്ന് പറയപ്പെടുന്നു. ഇന്ത്യക്കു പുറത്ത് ഏറ്റവും കൂടുതൽ ഗാന്ധിപ്രതിമകളും സ്മാരകങ്ങളും ഉള്ള രാജ്യമാണ് യു.എസ് എന്ന് ഇന്ത്യൻ അമേരിക്കൻ വംശജനായ സുഭാഷ് റസ്ദാൻ പറയുന്നു.
അറ്റ്ലാൻറ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗാന്ധി ഫൗണ്ടേഷെൻറ ചെയർമാനാണ് ഇദ്ദേഹം. 1986 ഒക്ടോബർ രണ്ടിന് ന്യൂയോർക് നഗരത്തിലെ വിഖ്യാതമായ യൂനിയൻ സ്ക്വയർ പാർക്കിൽ സ്ഥാപിച്ച ഗാന്ധിപ്രതിമയാണ് അതിൽ പ്രധാനപ്പെട്ടത്. പിന്നീട് കാന്തിലാൽ പട്ടേൽ തീർത്ത വെങ്കല പ്രതിമകൾ വാഷിങ്ടൺ, ലാഫായേറ്റ, ലിങ്കൺ എന്നിവിടങ്ങളിൽ സ്ഥാപിച്ചു.
വാഷിങ്ടൺ ഡി.സിയിലെ ഇന്ത്യൻ എംബസിക്കു മുന്നിലാണ് പ്രധാനപ്പെട്ട മറ്റൊരു പ്രതിമ. 2000സെപ്റ്റംബർ 16ന് അന്നത്തെ യു.എസ് പ്രസിഡൻറ് ബിൽ ക്ലിൻറണും അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുമാണ് അത് അനാച്ഛാദനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.