കർഫ്യു ലംഘിച്ച് പ്രക്ഷോഭകർ; അമേരിക്കയിൽ പ്രതിഷേധം കൂടുതൽ നഗരങ്ങളിലേക്ക്
text_fieldsവാഷിങ്ടൺ: മിനിയപൊളിസിൽ പൊലീസ് അതിക്രമത്തിൽ കറുത്തവംശജനായ ജോർജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടതിനെ തുടർന്ന് അമേരിക്കയിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം കൂടുതൽ നഗരങ്ങളിലേക്ക്. പൊലീസ് അതിക്രമം നടന്ന മിനിയപൊളിസിലും ഇരട്ട നഗരമായ സെൻറ് പോളിലും അധികൃതർ പ്രഖ്യാപിച്ച കർഫ്യു ലംഘിച്ച് നാലാം ദിവസവും ആയിരക്കണക്കിന് പ്രതിഷേധക്കാർ തെരുവിലിറങ്ങി. പ്രക്ഷോഭകരെ നിയന്ത്രിക്കാൻ പൊലീസിന് കഴിയാതായതോടെ നാഷനൽ ഗാർഡ് സേന രംഗത്തെത്തിയിട്ടുണ്ട്. ഇതിനുപുറമെ മിലിട്ടറി പൊലീസിനെ മിനിയപൊളിസിൽ വിന്യസിക്കാനുള്ള നീക്കത്തിലാണ് പെൻറഗൺ. തയാറായിരിക്കാൻ മിലിട്ടറി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി പ്രതിഷേധത്തെ തുടർന്ന് വൈറ്റ്ഹൗസ് താൽക്കാലിക ലോക്ഡൗണിലായി. ഫ്ലോയ്ഡിെൻറ ചിത്രവുമായി പ്രക്ഷോഭകർ തടിച്ചുകൂടിയതോടെ യു.എസ് രഹസ്യാന്വേഷണ ഏജൻസി വൈറ്റ്ഹൗസിെൻറ അകത്തേക്കും പുറത്തേക്കുമുള്ള കവാടങ്ങൾ അടച്ചു.
ഡിേട്രായ്റ്റിൽ യുവാവ് മരിച്ചു
ഡിട്രോയ്റ്റിൽ ഫ്ലോയ്ഡിെൻറ കൊലപാതകത്തിൽ പ്രതിഷേധിക്കുകയായിരുന്ന ആൾക്കൂട്ടത്തിന് േനരെ അജ്ഞാതൻ വെടിയുതിർത്തതിനെ തുടർന്ന് 19കാരൻ മരിച്ചു. കാറിലെത്തിയ ആളാണ് വെടിയുതിർത്തതെന്നും തങ്ങൾ പ്രതിഷേധക്കാരെ നേരിടുന്നതിനിടെയാണ് സംഭവമെന്നും പൊലീസ് വക്താവ് സെർജൻറ് നിക്കോൾ കിക്വുഡ് പറഞ്ഞു. സംഭവത്തിൽ പൊലീസുകാർക്ക് പങ്കില്ല. കൊല്ലപ്പെട്ട യുവാവിെൻറയും പ്രതിയുടെയും വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് അവർ പറഞ്ഞു.
നഗരങ്ങളിൽ അടിയന്തരാവസ്ഥ
മിനിയപൊളിസിൽനിന്ന് വിവിധ നഗരങ്ങളിലേക്ക് പടർന്ന പ്രക്ഷോഭം രൂക്ഷമായതോടെ പലയിടത്തും അടിയന്തരാവസ്ഥ. അറ്റ്ലാൻറയുടെ വിവിധ ഭാഗങ്ങൾ, പോർട്ട്ലാൻഡ്, ഒറിഗോൺ നഗരങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂയോർക്കിെല ബ്രൂക്ലിനിൽ പ്രക്ഷോഭകർ പൊലീസുമായി ഏറ്റുമുട്ടി.
ഡാളസ്, ഫീനിക്സ്, ഇൻഡ്യനപോളിസ്, ഡെൻവർ എന്നിവിടങ്ങളിൽ പ്രക്ഷോഭകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ലോസ് ആഞ്ജലസ്, ഓക്ലൻഡ് എന്നിവിടങ്ങളിൽ പ്രക്ഷോഭകർ റോഡ് ഉപരോധിച്ചു.
മറ്റുള്ളവർക്കെതിരെയും കേസെടുക്കണം –ഫ്ലോയ്ഡിെൻറ കുടുംബം
ഫ്ലോയ്ഡിെൻറ കഴുത്ത് ഞെരിച്ച വെള്ളക്കാരനായ പൊലീസ് ഓഫിസർ ഡെറിക് ചൗവിനെതിരെ കേസെടുത്തതിൽ ഫ്ലോയ്ഡിെൻറ കുടുംബം സന്തോഷം പ്രകടിപ്പിച്ചു. എന്നാൽ, ഡെറികിനെതിരെ ശക്തമായ വകുപ്പ് ചുമത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കുടുംബം, സംഭവത്തിലുൾപ്പെട്ട മറ്റു പൊലീസുകാർക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു.
അതിനിടെ, കൊലപാതകക്കേസിൽ അറസ്റ്റിലായ ഡെറികിൽനിന്ന് വിവാഹമോചനത്തിന് ഭാര്യ കേസ് നൽകി. കൊല്ലപ്പെട്ട ഫ്ലോയ്ഡും പ്രതി ഡെറികും നേരത്തേ ഒരു നൈറ്റ് ക്ലബിൽ ബൗൺസർമാരായി ജോലി ചെയ്തിരുന്നതായി ക്ലബിെൻറ മുൻ ഉടമ പറഞ്ഞു.
നിലപാട് മയപ്പെടുത്തി ട്രംപ്
വൻതോതിലുള്ള പ്രതിഷേധത്തെ തുടർന്ന് പൊലീസിെൻറ വംശീയാതിക്രമങ്ങളെ പിന്തുണക്കുന്ന നിലപാട് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് മയപ്പെടുത്തി. ഫ്ലോയ്ഡിെൻറ കൊലപാതകത്തെ ആവർത്തിച്ച് അപലപിച്ച ട്രംപ്, കുടുംബത്തെ നേരിൽ വിളിക്കുകയും ചെയ്തു. പൊലീസിെൻറ വംശീയാതിക്രമങ്ങളെ പിന്തുണക്കുന്ന ട്രംപിെൻറ ട്വീറ്റ്, അക്രമങ്ങളെ വാഴ്ത്തുന്നതാണെന്ന് ട്വിറ്റർ ആരോപിച്ചിരുന്നു. തെൻറ ട്വീറ്റിനെ ദുർവ്യാഖ്യാനം ചെയ്തതാണെന്ന് ട്രംപ് പറഞ്ഞു.
ഫ്ലോയ്ഡിെന പൊലീസ് പിടികൂടിയതെന്തിന്?
മിനിയപൊളിസ്: സമൂഹമാധ്യമങ്ങളിൽ ലോകമെമ്പാടും വൈറലായ ദൃശ്യങ്ങളെല്ലാം ജോർജ് ഫ്ലോയ്ഡിനെ പൊലീസ് പിടികൂടിയ ശേഷമുള്ളതാണ്. ദൃശ്യങ്ങൾ കണ്ടവരെല്ലാം ചോദിക്കുന്നു, എന്തിനായിരുന്നു ഫ്ലോയ്ഡിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്? 20 ഡോളറിെൻറ വ്യാജ നോട്ട് ഉപയോഗിച്ചെന്ന സംശയത്തെ തുടർന്നാണെന്നായിരുന്നു അധികൃതർ നൽകിയ ഉത്തരം. എന്നാൽ, വ്യാജ നോട്ടുപയോഗിച്ച് ഭക്ഷണം വാങ്ങാൻ ശ്രമിച്ചപ്പോഴാണ് ഇയാൾ പിടിയിലായതെന്ന് പിന്നീട് വ്യക്തമായി. അഞ്ചുവർഷമായി റസ്റ്റാറൻറിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ഫ്ലോയ്ഡിന് കോവിഡിനെ തുടർന്ന് ജോലി നഷ്ടമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.