ജോർജ് ഫ്ലോയ്ഡിേൻറത് കഴുത്തുഞെരിച്ചുള്ള നരഹത്യ- പോസ്റ്റ്മോർട്ടം റിപോർട്ട്
text_fieldsമിനിയാപോളിസ്: അമേരിക്കയിൽ വെള്ളക്കാരനായ പൊലീസുകാരെൻറ വർണവെറിക്കിരയായി മരിച്ച ജോർജ് ഫ്ലോയ്ഡിേൻറത് കഴുത്തു ഞെരിച്ചുള്ള കൊലപാതകമെന്ന് ഔദ്യോഗിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മിനിയാപോളിസ് പൊലീസ് ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് കഴുത്ത് ഞെരിച്ച വേളയിൽ ഹൃദയസ്തംഭനം മൂലമാണ് 46കാരൻ മരണപ്പെട്ടെതന്ന് റിപ്പോർട്ടിൽ പറയുന്നു.
മരണത്തിെൻറ സ്വഭാവം കൊലപാതകമാണെന്നും ഹെന്നെപിൻ കൗണ്ടി മെഡിക്കൽ എക്സാമിനർ പ്രസ്താവനയിൽ പറഞ്ഞു. ജോർജിെൻറ മോശം ആരോഗ്യനിലയും മയക്കുമരുന്ന് ഉപയോഗവും മരണത്തിന് കാരണമായെന്ന് പറയുന്നുണ്ട്. ഫ്ലോയ്ഡിെൻറ കുടുംബം നിയോഗിച്ച സ്വകാര്യ പരിശോധന ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ഔദ്യോഗിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഫ്ലോയ്ഡ് ശ്വാസം കിട്ടാതെയാണ് മരിച്ചതെന്നായിരുന്നു അവർ കണ്ടെത്തിയത്. പൊലീസുകാർ കഴുത്തിലും പുറത്തും അമർത്തി ചവിട്ടിയതിനെത്തുടർന്ന് ശ്വാസം കിട്ടാതെ മരിച്ചതെന്നായിരുന്നു റിപ്പോർട്ട്.
ശ്വാസം കിട്ടാതെ കേണപേക്ഷിച്ച വേളയിലും കഴുത്തിൽ കാലമർത്തിപ്പിടിച്ച് ഫ്ലോയ്ഡിനോട് ക്രൂരത കാണിക്കുന്ന പൊലീസുകാരെൻറ വീഡിയോ പുറത്തു വന്നതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. പിന്നാലെ അമേരിക്കയിൽ കറുത്ത വർഗക്കാരുടെ ജീവനും വിലയുണ്ടെന്ന സന്ദേശം ഉയർത്തിപ്പിടിച്ച പ്രക്ഷോഭങ്ങൾ ശക്തമായി. പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായാണ് രാജ്യം ആഭ്യന്തര പ്രക്ഷോഭങ്ങളുടെ ചൂടറിയുന്നത്. ഫ്ലോയ്ഡിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങൾ തുടർച്ചയായ ആറാം ദിനവും തുടരുകയാണ്. സമരക്കാർ വൈറ്റ്ഹൗസ് വളഞ്ഞതിനെത്തുടർന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപിന് ബങ്കറിൽ അഭയം തേടേണ്ട സ്ഥിതി വിശേഷം ഉണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.