പ്രക്ഷോഭം നേരിടൽ: ട്രംപിെൻറ ഉപദേശകർക്കിടയിൽ ഭിന്നത
text_fieldsവാഷിങ്ടൺ: ജോർജ് േഫ്ലായ്ഡ് കൊലയെ തുടർന്ന് യു.എസിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം നേരിടുന്നത് സംബന്ധിച്ച് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഉപദേശകർക്കിടയിൽ കടുത്ത ഭിന്നത. ട്രംപ് രാജ്യത്തെ ഔദ്യോഗികമായി അഭിസംബോധന ചെയ്ത് സമാധാനത്തിന് ആഹ്വാനം ചെയ്യണമെന്ന് ഒരു വിഭാഗം വാദിക്കുേമ്പാൾ, കലാപത്തെയും കൊള്ളിവെപ്പിനെയും കടുത്തഭാഷയിൽ പ്രസിഡൻറ് അപലപിക്കണമെന്ന് ചിലർ പറയുന്നു. അല്ലെങ്കിൽ നവംബറിൽ നടക്കുന്ന തെരെഞ്ഞടുപ്പിൽ മധ്യനിലപാടുള്ളവരുടെ വോട്ട് ചോരുമെന്നാണ് ഇവരുടെ വാദം.
ട്രംപിന് പ്രക്ഷോഭത്തോട് സ്ഥിരതയുള്ള നിലപാടുണ്ടായിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ചില ഘട്ടങ്ങളിൽ അദ്ദേഹം പ്രക്ഷോഭത്തിനെതിരെ കടുത്ത ഭാഷയിൽ പ്രതികരിക്കുകയും ചെയ്തു. ഇത് അടിയന്തരമായി അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ പ്രക്ഷോഭകർക്ക് അത് കൂടുതൽ ഊർജമാകുമെന്നും ഉപദേശകർ പറഞ്ഞതായാണ് റിപ്പോർട്ട്. ‘കൊള്ള തുടങ്ങുേമ്പാൾ വെടിവെപ്പും തുടങ്ങുന്നു’ എന്നാണ് കഴിഞ്ഞദിവസം ട്രംപ് പ്രക്ഷോഭകാരികളെ ലക്ഷ്യംവെച്ച് ട്വിറ്ററിൽ എഴുതിയത്.
അറസ്റ്റിലായവരിൽ മേയറുടെ മകളും
ന്യൂയോർക്: ജോർജ് േഫ്ലായ്ഡ് പ്രക്ഷോഭത്തിൽ പങ്കെടുത്ത ന്യൂയോർക് സിറ്റി മേയർ ബിൽ ഡി ബ്ലാസിയോവിെൻറ മകളും അറസ്റ്റിൽ. നിയമവിരുദ്ധമായ സംഘംചേരലിനാണ് ചിയാര ഡി ബ്ലാസിയോ അറസ്റ്റിലായത്. ഇവരെ പിന്നീട് വിട്ടയച്ചു.
ഫ്ലോയ്ഡിെൻറ സംസ്കാരം ഹ്യൂസ്റ്റനിൽ
ഹൂസ്റ്റൺ: യു.എസിലെ മിനിയപൊളിസിൽ പൊലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ട കറുത്ത വംശജൻ ജോർജ് ഫ്ലോയ്ഡിെൻറ സംസ്കാരം ജന്മനഗരമായ ഹ്യൂസ്റ്റനിൽ നടക്കും. ഹ്യൂസ്റ്റൻ മേയർ സിൽവെസ്റ്റർ േടണർ ആണ് ഇക്കാര്യം അറിയിച്ചത്. യു.എസിലാകെ പ്രക്ഷോഭം പടരുന്നതിനൊപ്പം സമാധാന ശ്രമങ്ങളും സജീവമാണ്. ഇതിനിടയിലാണ് ‘ഇത് േഫ്ലായ്ഡ് വളർന്ന നഗരമാണ്, അദ്ദേഹത്തിെൻറ മൃതദേഹം ഇവിടേക്ക് കൊണ്ടുവരുമെന്ന്’ മേയർ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.