ഇരുണ്ട ജീവിതം മറക്കാൻ ശ്രമിച്ച ജോർജ് േഫ്ലായ്ഡ്
text_fieldsവാഷിങ്ടൺ: ഇപ്പോൾ യു.എസിനെ ഇളക്കിമറിക്കുന്ന ജോർജ് േഫ്ലായ്ഡിെൻറ ജീവിതം ഒരുപാട് ദുരിതങ്ങളിലൂടെയാണ് കടന്നുപോയത് -ആ രാജ്യത്തെ ഏതൊരു ശരാശരി കറുത്ത വർഗക്കാരനെയും പോലെ. ചില ഉയർച്ചകൾ ആ ജീവിതത്തിലുണ്ടായിരുന്നു. അതുപോലെ തകർച്ചയും. കൗമാരപ്രായത്തിൽ, ഹ്യൂസ്റ്റനിൽ അമേരിക്കൻ ഫുട്ബാൾ കളിച്ചു നടന്ന അദ്ദേഹം, ടെക്സസ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിെൻറ ഭാഗമായിരുന്നു. എന്നാൽ, 2007ൽ കളവുകേസിൽ അറസ്റ്റ് ചെയ്യപ്പെടുകയും അഞ്ചുകൊല്ലം ജയിലിൽ കഴിയുകയും ചെയ്തു.
46 വയസ്സിൽ വർണവെറിയിൽ ഒടുങ്ങിയ ആ ജീവിതം എപ്പോഴും ശ്രമിച്ചത് ഒന്നുമാത്രമാണ്-എങ്ങനെയെങ്കിലും നന്നായി ജീവിക്കുക. വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും അതിനുള്ള ശ്രമങ്ങളായിരുന്നു േഫ്ലായ്ഡ് നടത്തിയത്. ടെക്സസിലെ ഹ്യൂസ്റ്റനിൽ കറുത്ത വർഗക്കാർ തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് അദ്ദേഹം വളർന്നത്. ഏറ്റവും മോശം ജീവിത സാഹചര്യങ്ങളുള്ള പ്രദേശമാണിത്. ദാരിദ്ര്യം എവിടെയും നിഴലായി നിൽക്കുന്നു. ഇതുമൂലം പലരും ചെന്നുപെടുന്നത് ഇരുണ്ട സാമൂഹിക ജീവിതത്തിെൻറ തലങ്ങളിലാണ്. ആറടി ആറിഞ്ച് ഉയരമുള്ള േഫ്ലായ്ഡ് അത്ലറ്റിക്സിൽ പുലർത്തിയ മികവുകൊണ്ട് കൂട്ടുകാർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു.
ഹൈസ്കൂൾ പഠന കാലത്ത് കായിക രംഗത്ത് തിളങ്ങി. ഇത് േഫ്ലാറിഡയിലെ കോളജ് ബാസ്കറ്റ്ബാൾ ടീമിലേക്ക് അേദ്ദഹത്തെ എടുക്കുന്നതിന് കാരണമായി. പിന്നീട് ടെക്സസിലേക്ക് മടങ്ങി സർവകലാശാലയിൽ ചേർന്നെങ്കിലും ബിരുദം പൂർത്തീകരിച്ചില്ല. ദാരിദ്ര്യവും നിരാശയും ഒത്തുചേർന്ന കറുത്ത വർഗക്കാരെൻറ ജീവിതം അദ്ദേഹത്തെ മോഷണത്തിലേക്കും മയക്കുമരുന്നിലേക്കും നയിച്ചു. അറസ്റ്റിനും ജയിൽ ശിക്ഷക്കും ശേഷം സ്വയം മാറാൻ തീരുമാനിക്കുകയും പുതിയ ജീവിതത്തിനായി ആത്മാർഥമായി ശ്രമിക്കുകയും ചെയ്തു.
സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായി. ആത്മനവീകരണ പ്രക്രിയയുടെ ഭാഗമായി കൂടിയാണ് 2018ൽ മിനിസോടയിലേക്ക് പോയത്. അവിടെ സെക്യൂരിറ്റി ഗാർഡ്, ലോറി ഡ്രൈവർ, ഡാൻസ് ക്ലബ് ബൗൺസർ തുടങ്ങി വിവിധ ജോലികൾ ചെയ്തു. എന്നാൽ കോവിഡ് പ്രതിസന്ധി േഫ്ലായ്ഡിെൻറയും ജോലിയെ ബാധിച്ചു. അറസ്റ്റ് ചെയ്യപ്പെടുന്ന ദിവസം, കള്ളനോട്ടുപയോഗിച്ച് േഫ്ലായ്ഡ് സിഗരറ്റ് വാങ്ങാൻ ശ്രമിച്ചുെവന്നാണ് പറയപ്പെടുന്നത്. സമാധാനത്തിെൻറ പാതയിലേക്ക് മടങ്ങിവരാനും മാന്യമായി ജീവിക്കാനും ശ്രമിച്ച ഒരാൾക്ക് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ദുരന്തമാണ് േഫ്ലായ്ഡിനുണ്ടായതെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.