ജോർജ് ഫ്ലോയിഡിന് ഏപ്രിലിൽ കോവിഡ് ബാധിച്ചിരുന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
text_fieldsന്യൂയോർക്ക്: വെള്ളക്കാരെൻറ വർണവെറിക്കിരയായി ശ്വാസം കിട്ടാതെ പിടഞ്ഞുമരിച്ച ആഫ്രിക്കൻ-അമേരിക്കൻ ജോർജ് ഫ്ലോയ്ഡിന് ഏപ്രിലിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
46കാരനായ ഫ്ലോയിഡിന് ഏപ്രിൽ മൂന്നിന് കോവിഡ് ബാധിച്ചിരുന്നെന്നാണ് ഹെന്നെപിൻ കൗണ്ടി മെഡിക്കൽ പരിശോധകെൻറ റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, ഫ്ലോയിഡിെൻറ മരണത്തിൽ രോഗബാധ പങ്കുവഹിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്. കോവിഡ് ലക്ഷണങ്ങളില്ലായിരുന്നെങ്കിലും ഫ്ലോയിഡിെൻറ മരണശേഷം മിന്നെസോറ്റ ആരോഗ്യ വിഭാഗം മൂക്കിൽ നിന്ന് സ്രവം ശേഖരിച്ച് പരിശോധന നടത്തിയതിൽ രോഗബാധയുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ആദ്യ രോഗബാധ പൂർണമായും ഭേദമാകാഞ്ഞതിനാലാകാം ഇതെന്ന് അമേരിക്കയിലെ പ്രമുഖ മെഡിക്കൽ പരിശോധകൻ കൂടിയായ ആൻഡ്രൂ ബേക്കർ ചൂണ്ടിക്കാട്ടുന്നു. ഫ്ലോയിഡിെൻറ ശ്വാസകോശം പൂർണ ആരോഗ്യത്തിലായിരുന്നെന്നും ഹൃദയധമനികൾ ചുരുങ്ങിയിരുന്നെന്നും റിപ്പോർട്ടിലുണ്ട്.
ഫ്ലോയ്ഡിേൻറത് കഴുത്തുഞെരിച്ചുള്ള നരഹത്യയാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മിനിയപൊളിസ് പൊലീസ് ഉദ്യോഗസ്ഥൻ ബലം പ്രയോഗിച്ച് കഴുത്ത് ഞെരിച്ച വേളയിൽ ഹൃദയസ്തംഭനം മൂലമാണ് ഫ്ലോയിഡ് മരിച്ചെതന്ന് റിപ്പോർട്ടിൽ പറയുന്നു. ഒമ്പത് മിനിറ്റിലധികമാണ് പൊലീസുകാരൻ ഫ്ലോയ്ഡിെൻറ കഴുത്ത് തെൻറ കാൽമുട്ട് കൊണ്ട് ഞെരിച്ചത്. ഫ്ലോയ്ഡ് ശ്വാസം കിട്ടാതെയാണ് മരിച്ചതെന്ന് അദ്ദേഹത്തിെൻറ കുടുംബാംഗങ്ങൾ നടത്തിയ സ്വകാര്യ പോസ്റ്റുമോർട്ടത്തിലും കണ്ടെത്തിയിരുന്നു.
അതിനിടെ, ഫ്ലോയിഡ് കോവിഡ് ബാധിതനായിരുന്നെന്ന് കണ്ടെത്തിയ വിവരം അധികൃതർ തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് സ്വകാര്യ പോസ്റ്റുമോർട്ടം നടത്തിയ സംഘത്തിലുണ്ടായിരുന്ന മുൻ ന്യൂയോർക്ക് സിറ്റി മെഡിക്കൽ എക്സാമിനർ മൈക്കിൾ ബേഡൻ ആരോപിക്കുന്നു. അധികൃതർ ഈ വിവരം മറച്ചുവെച്ചതിനെ തുടർന്ന് ഫ്ലോയിഡുമായി ബന്ധമുള്ളവരെല്ലാം പരിശോധനക്കായി നെട്ടോട്ടമോടുകയാണെന്ന് അദ്ദേഹത്തെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
‘മരിച്ച ഒരാളിൽ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചാൽ അത് പരസ്യപ്പെടുത്തേണ്ടത് അധികൃതരുടെ കടമയാണ്. ഫ്ലോയിഡിെൻറ മൃതദേഹത്തിനരികിൽ ഒരുപാട് പേർ വന്നതാണ്. ഇക്കാര്യത്തിൽ അധികൃതർ കൂടുതൽ ശ്രദ്ധ കാട്ടേണ്ടിയിരുന്നു. ഫ്ലോയിഡിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് പൊലീസുകാരും ദൃക്സാക്ഷികളും ഉടൻ കോവിഡ് പരിശോധന നടത്തണം’-മൈക്കിൾ ബേഡൻ പറഞ്ഞു.
ഫ്ലോയ്ഡിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങൾ അമേരിക്കയിൽ തുടരുകയാണ്. ‘എനിക്ക് ശ്വസിക്കാനാകുന്നില്ല’ എന്ന് പറഞ്ഞ് കേണപേക്ഷിച്ച വേളയിലും കഴുത്തിൽ കാലമർത്തിപ്പിടിച്ച് ഫ്ലോയ്ഡിനോട് ക്രൂരത കാണിക്കുന്ന പൊലീസുകാരെൻറ ദൃശ്യം പുറത്തു വന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.