ഫ്ലോയ്ഡിന്റെ മരണം ലോകത്തെ മാറ്റുന്നു –സഹോദരൻ
text_fieldsവാഷിങ്ടൺ: ജോർജ് ഫ്ലോയ്ഡിെൻറ മരണം ലോകത്തെ കൂടുതൽ മികച്ചതാക്കി മാറ്റാൻ കാരണമായതായി സഹോദരൻ ഫിലോനൈസ് ഫ്ലോയ്ഡ്. പൊലീസിെൻറ കൈകളാൽ കൊല്ലപ്പെട്ടവരുടെ പട്ടികയിലെ മറ്റൊരു പേരായി ജോർജ് ഫ്ലോയ്ഡ് മാറാൻ ആഗ്രഹിക്കുന്നില്ല. ലോകത്തെ മാറ്റാനുള്ള പ്രചോദനമായി മാറിയതോടെ ജോർജ് ഫ്ലോയ്ഡ് മരിച്ചിട്ടും ജീവിച്ചിരിക്കുന്നതായും സഹോദരൻ പറഞ്ഞു.
മേയ് 25ന് മരണപ്പെട്ട ജോർജിെൻറ സംസ്കാരം ചൊവ്വാഴ്ച ഫ്ലോറിഡയിൽ നടത്തിയ ശേഷം മേരിക്കൻ കോൺഗ്രസിന് മുമ്പാകെ മൊഴി നൽകാനായാണ് ഫിലോനൈസ് ഫ്ലോയ്ഡ് എത്തിയത്. ഒരു ടീ ഷർട്ടിലെ മുഖം മാത്രമായി അവൻ മാറാൻ ആഗ്രഹിക്കുന്നില്ല. ഓരോ പ്രാവശ്യവും കറുത്തവൻ മരണപ്പെടുേമ്പാൾ വേദനിച്ച് ക്ഷീണിതനായി കഴിഞ്ഞു. ഇത് അവസാനിപ്പിക്കപ്പെടണം’ കോൺഗ്രസിന് മുമ്പാകെ ഫിലോനൈസ് വ്യക്തമാക്കി.
അതേസമയം, ജോർജ് ഫ്ലോയ്ഡിെൻറ സംസ്കാര ചടങ്ങുകൾ പൂർത്തിയായ ശേഷവും അമേരിക്കയിൽ നീതിക്കായുള്ള പ്രക്ഷോഭം ശക്തമായി മുന്നോട്ടുപോവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.