സീനിയർ ബുഷിന് അന്ത്യാഞ്ജലിയുമായി യു.എസ്
text_fieldsന്യൂയോർക്: ശനിയാഴ്ച അന്തരിച്ച മുൻ പ്രസിഡൻറ് ജോർജ് എച്ച്.ഡബ്ല്യു. ബുഷിന് അന്ത്യാഞ്ജലി നൽകാനൊരുങ്ങി രാജ്യം. യു.എസിൽ ഒരാഴ്ച നീളുന്ന ദുഃഖാചരണമാണ് നടക്കുന്നത്. ബുഷിനോടുള്ള ആദരസൂചകമായി രാജ്യത്തുടനീളം ദേശീയ പതാക താഴ്ത്തിക്കെട്ടി.
അടുത്തയാഴ്ച നടക്കുന്ന സംസ്കാരചടങ്ങിൽ ലോക നേതാക്കൾ സംബന്ധിക്കുമെന്നാണ് കരുതുന്നത്. പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ കടുത്ത വിമർശകനായിരുന്നു പശ്ചിമേഷ്യയെ കൂട്ടക്കുരുതിയിലേക്ക് തള്ളിവിട്ട സീനിയർ ബുഷ്.
റിപ്പബ്ലിക്കൻ പാർട്ടി പ്രസിഡൻറുമാരാണെങ്കിലും പല കാര്യത്തിലും ഇരുവരും ഇരു ധ്രുവങ്ങളിലാണ്. കഴിഞ്ഞ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലരി ക്ലിൻറനെയാണ് പിന്തുണക്കുകയെന്ന് ബുഷ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ബുഷിെൻറ ഭാര്യ ബാർബറയും റിപ്പബ്ലിക്കൻ സെനറ്റർ ജോൺ മക്കെയ്നും മരിച്ചപ്പോഴും സംസ്കാര ചടങ്ങിൽ ട്രംപ് പെങ്കടുത്തിരുന്നില്ല.
എന്നാൽ,ബുഷ് മരിച്ചപ്പോൾ അമേരിക്കക്ക് വലിയ പ്രചോദനം നൽകിയ മഹത്തായ നേതാവാണെന്ന് അനുസ്മരിക്കാൻ ട്രംപ് മടികാണിച്ചില്ല. ജി20 സമ്മേളനത്തിനിടെ നടത്താനിരുന്ന വാർത്തസമ്മേളനവും മരണവാർത്ത അറിഞ്ഞയുടൻ ട്രംപ് റദ്ദാക്കി. ബുഷിനോടുള്ള ആദരസൂചകമായി ഡിസംബർ അഞ്ചിന് ദേശീയ ദുഃഖാചരണമായി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാറിനും ന്യൂയോർക് ഒാഹരി വിപണിക്കും അന്ന് പൊതു അവധിയായിരിക്കും. ബുഷ് ഏറെക്കാലം ജീവിച്ച ഹൂസ്റ്റണിൽനിന്നാണ് ഇന്ന് അനുസ്മരണ പരിപാടികൾ തുടങ്ങുക.
ബുധനാഴ്ച രാത്രിയോടെ ബുഷിെൻറ ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര ടെക്സസിലെത്തും. പിറ്റേന്ന് രാവിലെ ഒൗദ്യോഗിക ബഹുമതികളോടെ ഹൂസ്റ്റണിലെ സെൻറ് മാർട്ടിൻസ് എപിസ്കോപൽ ചർച്ചിലാണ് അടക്കം. സോവിയറ്റ് യൂനിയെൻറ തകർച്ചയും ബർലിൻ മതിലിെൻറ പതനവും ബുഷിെൻറ കാലത്തായിരുന്നു. 1990ൽ കുവൈത്തിെന ഇറാഖ് പട്ടാളം ആക്രമിച്ചപ്പോൾ,സദ്ദാം ഹുസൈനെതിരെ 32 രാജ്യങ്ങളുടെ സഖ്യകക്ഷി സേനക്ക് രൂപം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.