ശിരോവസ്ത്രത്തില്‍ കെട്ടിത്തൂങ്ങാന്‍ യു.എസിലെ മുസ് ലിം അധ്യാപികക്ക് അജ്ഞാത സന്ദേശം
text_fieldsന്യൂയോര്‍ക്: ‘‘ശിരോവസ്ത്രത്തില്‍ സ്വയം കെട്ടിത്തൂങ്ങുക’’ -അമേരിക്കയിലെ ജോര്‍ജിയയിലെ മുസ്ലിം അധ്യാപികക്ക് ക്ളാസ് മുറിയില്‍നിന്ന് കിട്ടിയ അജ്ഞാത കുറിപ്പിലെ വരികളാണിത്. ശിരോവസ്ത്രം ഒരിക്കലും അനുവദിക്കാനാവില്ളെന്നും കറുത്ത മഷിയില്‍ എഴുതിയ കുറിപ്പിലുണ്ട്.
അമേരിക്ക എന്ന് എഴുതിയും അമേരിക്കന്‍ കൊടിയുടെ ചിത്രം വരച്ചുമാണ് ഇത് അവസാനിക്കുന്നത്. മെയ്റ ടെലി എന്ന അധ്യാപികക്കാണ് വംശീയമായി ഭീഷണിപ്പെടുത്തുന്ന അജ്ഞാത സന്ദേശം ലഭിച്ചത്. അറ്റ്ലാന്‍റക്കടുത്ത് ഗ്വിന്നറ്റ് കൗണ്ടിയിലെ ഡക്യുല ഹൈസ്കൂളിലാണ് ഇവര്‍ പഠിപ്പിക്കുന്നത്. ഭീഷണിക്കുറിപ്പ് ഇവര്‍ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിന്‍െറ പശ്ചാത്തലത്തിലാണോ ഭീഷണിക്കുറിപ്പെന്ന് വ്യക്തമല്ളെങ്കിലും പോസ്റ്റില്‍ ടെലി അതേക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. കുട്ടികള്‍പോലും ഇത്തരത്തിലുള്ള വംശീയവും ലൈംഗിക ചുവയുള്ളതുമായ പ്രസ്താവനകള്‍ നടത്തുന്നു. ഇതിന്‍െറ പ്രേരണ ട്രംപ് തന്നെയാണെന്ന് അറ്റ്ലാന്‍റ ജേണലിനോട് അവര്‍ പറഞ്ഞു.
ട്രംപിന്‍െറ വിജയത്തിനുശേഷം രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഇത്തരം വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മുസ്ലിംകളെ രാജ്യത്ത് പ്രവേശിപ്പിക്കില്ളെന്ന് ട്രംപ് പറഞ്ഞിരുന്നു. മുസ്ലിംകള്‍ക്കുനേരെ പ്രത്യക്ഷ ആക്രമണങ്ങളും നടന്നുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.