ഐക്യദാർഢ്യവുമായി സത്യ നാദെല്ല, സുന്ദർ പിച്ചൈ, ഇന്ദ്ര നൂയി
text_fieldsവാഷിങ്ടൺ: വംശീയതയിൽ വ്രണിതരായ ആഫ്രിക്കൻ അമേരിക്കൻ സമൂഹത്തോടെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ല, ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചൈ, പെപ്സികോ മുൻ സി.ഇ.ഒ ഇന്ദ്ര നൂയി എന്നിവർ. ‘നമ്മുടെ സമൂഹത്തിൽ വെറുപ്പിനും വംശീയതക്കും സ്ഥാനമില്ല. സഹാനുഭൂതിയും പരസ്പരം മനസ്സിലാക്കലും തുടക്കം മാത്രമാണ്. നമ്മൾ കൂടുതൽ ചെയ്യേണ്ടതുണ്ട്’ സത്യ നാദെല്ല ട്വീറ്റ് ചെയ്തു.
വംശീയമായ തുല്യതയെ പിന്തുണച്ചാണ് ഗൂഗ്ളിെൻറയും യുട്യൂബിെൻറയും ഹോംപേജുകൾ പ്രവർത്തിക്കുകയെന്നും കറുത്ത വർഗക്കാരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും സുന്ദർ പിച്ചൈ പറഞ്ഞു. ജോർജ് ഫ്ലോയ്ഡ്, ബ്രെന്ന ടെയ്ലർ, അഹമ്മദ് ആർബറി തുടങ്ങിയവരെ പോലെ ശബ്ദമില്ലാതായിപ്പോയവർക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വേദനയും അതിന് കാരണമായ വംശീയതയിലൂന്നിയ സംവിധാനത്തെയും തിരിച്ചറിയാൻ ഉത്തരവാദിത്തമുണ്ടെന്ന് ഇന്ദ്ര നൂയി പറഞ്ഞു. ‘നമ്മളെല്ലാവരും ഈ മുറിവ് എങ്ങനെ ഉണക്കുമെന്നാണ് ചിന്തിക്കുന്നത്. വിവേചനത്തിനെതിരെ ഉച്ചത്തിൽ ശബ്ദിക്കേണ്ടതുണ്ട്’ ഇന്ദ്ര നൂയി ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.